ആരോൺ ബുഷ്‌നലിന് ഐക്യദാർഢ്യം; ഇസ്രായേൽ എംബസിക്ക് മുന്നിൽ യൂണിഫോം കത്തിച്ച് മുൻ യു.എസ് സൈനികർ

ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് വിളിച്ചു പറഞ്ഞാണ് യു.എസ് വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്ന ആരോൺ ബുഷ്‌നെൽ സ്വയം തീകൊളുത്തി ജീവനൊടുക്കിയത്.

Update: 2024-02-29 15:14 GMT
Advertising

വാഷിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അതിക്രമത്തിൽ പ്രതിഷേധിച്ച് ജീവനൊടുക്കിയ യു.എസ് സൈനികന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻ യു.എസ് സൈനികരുടെ പ്രതിഷേധം. വാഷിങ്ടണിലെ ഇസ്രായേൽ എംബസിക്ക് മുന്നിലാണ് യു.എസ് സൈന്യത്തിൽനിന്ന് വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥർ യൂണിഫോം കത്തിച്ച് പ്രതിഷേധിച്ചത്.

ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് വിളിച്ചു പറഞ്ഞാണ് യു.എസ് വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്ന ആരോൺ ബുഷ്‌നെൽ സ്വയം തീകൊളുത്തി ജീവനൊടുക്കിയത്. മിലിട്ടറി യൂണിഫോമിലെത്തിയ ആരോൺ ജീവനൊടുക്കുന്നത് സോഷ്യൽ മീഡിയയിൽ ലൈവായി പുറത്തുവിടുകയും ചെയ്തിരുന്നു.



'ഈ വംശഹത്യയിൽ എനിക്ക് പങ്കില്ല, ഞാൻ പങ്കാളിയുമല്ല' എന്ന പറഞ്ഞ ശേഷമാണ് ബുഷ്‌നെൽ തീകൊളുത്തിയത്. ശരീരമാസകലം തീ ആളുപ്പടരുമ്പോഴും 'ഫലസ്തീനെ സ്വതന്ത്രമാക്കുക' എന്ന് ആരോൺ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News