'കോവിഡ് കൈകാര്യം ചെയ്യുന്നതിൽ മോദി വിജയിച്ചു'; പ്രശംസയുമായി ബൈഡൻ

ഇന്ന് ക്വാഡ് ഉച്ചകോടിക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും കൂടിക്കാഴ്ച നടത്തിയിരുന്നു

Update: 2022-05-24 10:26 GMT
Editor : Shaheer | By : Web Desk
Advertising

ടോക്യോ: കോവിഡ് കൈകാര്യം ചെയ്ത കാര്യത്തിൽ ഇന്ത്യയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ജനാധിപത്യ രീതിയിൽ മഹാമാരിയെ പിടിച്ചുകെട്ടിയതിൽ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. ജപ്പാൻ തലസ്ഥാനമായ ടോക്യോയിൽ നടന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിലായിരുന്നു ഇന്ത്യയ്ക്ക് യു.എസ് പ്രസിഡന്റിന്റെ പ്രശംസ. ഇക്കാര്യത്തിൽ ചൈന പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

ജനാധിപത്യ രാജ്യങ്ങൾക്ക് (കാര്യങ്ങൾ) നിർവഹിക്കാനാകുമെന്നാണ് നരേന്ദ്ര മോദിയുടെ നേട്ടം കാണിക്കുന്നതെന്ന് ബൈഡൻ പറഞ്ഞു. ചൈനയെയും റഷ്യയെയും പോലുള്ള ഏകാധിപത്യ രാജ്യങ്ങൾക്കാണ് അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ ഏറ്റവും നന്നായി കൈകാര്യം ചെയ്യാനാകൂവെന്ന മിഥ്യാധാരണയെ അത് തകർക്കുകയും ചെയ്തു. നീണ്ട ജനാധിപത്യ നടപടിക്രമങ്ങളിലൂടെ കടന്നുപോകാതെ തന്നെ തീരുമാനങ്ങൾ കൈക്കൊള്ളാനും നടപ്പാക്കാനും തങ്ങൾക്കു കഴിയുമെന്നായിരുന്നു അവരുടെ നേതൃത്വം അവകാശപ്പെട്ടിരുന്നതെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.

ഇന്ന് ക്വാഡ് ഉച്ചകോടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബൈഡനും കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം 11ന് ഇരുനേതാക്കളും നടത്തിയ ഓൺലൈൻ ചർച്ചയുടെ തുടർച്ചയായിരുന്നു നേരിട്ടുള്ള കൂടിക്കാഴ്ചയെന്നാണ് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. ക്വാഡ് രാജ്യങ്ങളായ ഇന്ത്യ, ആസ്‌ട്രേലിയ, ജപ്പാൻ, യു.എസ് എന്നിവയുടെ തലവന്മാർ ഇത് നാലാം തവണയാണ് ഉച്ചകോടി നടത്തുന്നത്.

Summary: US President Joe Biden praised Prime Minister Narendra Modi for handling Covid-19 outbreak in a democratic manner

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News