അമേരിക്കയിൽ കുഫിയ്യക്ക് പ്രചാരമേറുന്നു: വിൽപ്പന കുതിച്ചുയർന്നതായി ഹിർബാവി

ഫലസ്‌തീൻ ശിരോവസ്ത്രമായ കുഫിയ്യ ധരിച്ചെത്തുന്നവർക്ക് നേരെ സുരക്ഷാ സേന ബലം പ്രയോഗിക്കുന്നതായും അധിക്ഷേപിക്കുന്നതായും റിപ്പോർട്ടുകളുണ്ട്,

Update: 2023-12-08 16:35 GMT
Editor : banuisahak | By : Web Desk
Advertising

വാഷിംഗ്ടൺ: അമേരിക്കയിൽ ഫലസ്തീനികളുടെ പരമ്പരാഗത ശിരോവസ്ത്രമായ കുഫിയ്യക്ക് പ്രചാരമേറുന്നു. ഫലസ്തീൻ ജനതക്ക് പിന്തുണ പ്രഖ്യാപിച്ചും ഇസ്രായേലിനോടുള്ള പ്രതിഷേധ സൂചകമായും കുഫിയ്യ ധരിച്ച് തെരുവിലിറങ്ങുകയാണ് അമേരിക്കൻ ജനത. ഒക്ടോബറിൽ ഇസ്രായേൽ ഗസ്സയിൽ ആക്രമണം ആരംഭിച്ചത് മുതൽ കുഫിയ്യയുടെ വില്പന കുതിച്ചുയർന്നതായി യുഎസിലെ വിതരണക്കാർ പറയുന്നു. 

ഇസ്രായേലിനെതിരായ പ്രതിഷേധങ്ങളിൽ കുഫിയ്യ ധരിച്ചും ഉയർത്തിക്കാട്ടിയുമാണ് ഫലസ്തീൻ ഐക്യദാർഢ്യ റാലികളിൽ ആളുകൾ പ്രത്യക്ഷപ്പെടുന്നത്. ഇങ്ങനെ കുഫിയ്യ ധരിച്ചെത്തുന്നവരെ സുരക്ഷാ സേന ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. കുഫിയ്യ ധരിച്ചെത്തുന്നവർക്ക് നേരെ അധിക്ഷേപ വാക്കുകൾ പ്രയോഗിക്കുന്നതും പതിവാണ്. 

"ഒരു മിന്നൽ പോലെയായിരുന്നു വില്പന. ഒരേ സമയം നൂറുകണക്കിനാളുകളാണ് വെബ്‌സൈറ്റിൽ നിന്ന് കുഫിയ്യ വാങ്ങാൻ എത്തിയിരുന്നത്. കഴിയുന്നത്ര ആളുകൾ വാങ്ങിയിരുന്നു": കുഫിയ്യ നിർമാതാക്കളായ ഹിർബാവിയുടെ യുഎസ് വിതരണക്കാരനായ അസർ അഘയേവ് പറയുന്നു. 1961 ൽ ആരംഭിച്ച ഹിർബാവി ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ അവശേഷിക്കുന്ന ഒരേയൊരു കുഫിയ്യ നിർമ്മാതാവാണ്. 

വെറും രണ്ടുദിവസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങളുടെ പക്കലുണ്ടായിരുന്ന സ്റ്റോക്ക് തീർന്നു. തീരുന്നതല്ല, ആളുകളാൽ വാങ്ങിക്കൂട്ടിയതാണെന്ന് അസർ പറയുന്നു. ആവശ്യത്തിലധികമാണ് ആളുകൾ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. 

യുഎസ്, ജർമ്മൻ വെബ്സൈറ്റുകൾ വഴിയും ആമസോണിലുമാണ് അന്താരാഷ്ട്ര തലത്തിൽ ഹിർബാവിയുടെ വിൽപ്പന നടന്നുവരുന്നത്. ബ്രാൻഡിന് പേറ്റന്റുമുണ്ട്. കറുപ്പും വെള്ളയും നിറമുള്ള കുഫിയ്യയാണ് പാരമ്പരാഗതമായത്. ഇതുകൂടാതെ ചുവപ്പും വെള്ളയുമടക്കം 40 തരത്തിലുള്ള കുഫിയ്യകളാണ് ഹിർബാവി വിളിക്കുന്നതെന്ന് അസർ പറഞ്ഞു. ഇതെല്ലാം തന്നെയും വിപണിയിൽ എത്തിച്ച ഉടൻ ഔട്ട് ഓഫ് സ്റ്റോക്ക് ആകുകയാണ് പതിവ്. ദിവസം കഴിയുംതോറും ആവശ്യക്കാർ ഏറുകയാണ്. 

മുൻകാലങ്ങളെ അപേക്ഷിച്ച് ഒക്ടോബർ 7 നും ഡിസംബർ 2 നും ഇടയിലുള്ള 56 ദിവസങ്ങളിൽ  കുഫിയ്യയുടെ യൂണിറ്റ് വിൽപ്പന 75 ശതമാനം ഉയർന്നതായി ഇ-കൊമേഴ്‌സ് അനലിറ്റിക്‌സ് സ്ഥാപനമായ ജംഗിൾ സ്കൗട്ടിന്റെ ഡാറ്റ വ്യക്തമാക്കുന്നു. 'സ്ത്രീകൾക്കായുള്ള ഫലസ്തീനിയൻ സ്കാർഫ്' എന്ന് ഇന്റർനെറ്റിൽ തിരയുന്നവരുടെ എണ്ണം കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് 159 ശതമാനമാണ് വർധിച്ചത്. "സൈനിക സ്കാർഫ് ഷെമാഗ്", "കുഫിയ്യ പാലസ്തീൻ", "കുഫിയ്യ" ഇങ്ങനെ പോകുന്നു തിരയലുകൾ. 

വല പോലെയുള്ള ഇരുനിറ പാറ്റേണുകളാണ് കുഫിയ്യയുടെ പ്രത്യേകത. 3100 ബിസി വരെ പഴക്കമുള്ള കുഫിയ്യ അറബ് ലോകത്ത് ഉടനീളം സാധാരണമായ ഒരു ശിരോവസ്ത്രമാണ്. 1936-ലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ അറബ് കലാപത്തിനിടെ പലസ്തീൻ ചെറുത്തുനിൽപ്പിന്റെ പ്രതീകമായാണ് ഇത് ആദ്യം ഉയർന്നുവന്നത്. പിന്നീട് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ നേതാവ് യാസർ അറാഫത്തിന്റെ കൈയ്യൊപ്പായി മാറി.

ഹിർബാവിയാണ് കുഫിയ്യയുടെ ഏറ്റവും അറിയപ്പെടുന്ന നിർമ്മാതാവ്. ചെറുകിട നിർമാതാക്കളും രംഗത്തുണ്ട്. ആഡംബര ഉൽപ്പന്ന നിർമ്മാതാക്കളായ ലൂയിസ് വിറ്റൺ 2021ൽ കുഫിയ്യയുടെ ഒരു പതിപ്പ് വിറ്റിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News