ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കൻ ആക്രമണം; ചെങ്കടലിൽ രണ്ട് കപ്പലുകൾ ആക്രമിച്ച് ഹൂതികൾ
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അനുവദിക്കില്ലെന്ന നെതന്യാഹുവിെൻറ നിലപാടിനെതിരെ യു.എസ് സെനറ്റർമാർ
ദുബൈ: തുടർച്ചയായ അഞ്ചാം തവണയും ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തി അമേരിക്ക. അമേരിക്കയുടേത് ഉൾപ്പെടെ രണ്ട് കപ്പലുകൾക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. സൻആ ഉൾപ്പെടെ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇന്നലെ വൈകീട്ടും അർധരാത്രിയും ആക്രമണം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചു. ഹുദൈദയിലെ ഏതാനും സൈനിക സന്നാഹങ്ങളും ആക്രമണത്തിൽ തകർത്തതായി യു.എസ് സെൻട്രൽ കമാൻറും വ്യക്തമാക്കി. ഹൂതികളുമായി തുറന്ന ഏറ്റുമുട്ടലിനില്ലെന്നും സൈനികരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് പെൻറഗൺ അറിയിച്ചു. ഇസ്രായേലിലേക്ക് തിരിക്കാൻ ശ്രമിച്ച കപ്പലുകൾക്ക് നേരെയാണ് ഇന്നലെ ആക്രമണം നടത്തിയതെന്ന് ഹൂതികൾ അറിയിച്ചു. ചെങ്കടൽ മേഖലയിൽ സംഘർഷം മൂർഛിക്കുന്നത് വലിയ ആശങ്കയോടെയാണ് മേഖലയിലെ രാജ്യങ്ങൾ നോക്കി കാണുന്നത്.
അതേസമയം, ഗസ്സയില് ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഗസ്സയിൽ ആകെ മരണം 24,620 ആയി. 61, 830 പേർക്കാണ് പരിക്കേറ്റു. തെക്കൻ ഗസ്സ നഗരമായ റഫയിൽ വീടിനുനേർക്കുണ്ടായ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഇവരിൽ പകുതിയും കുട്ടികളാണ്. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം സാധ്യമാക്കുന്നതിനുമുള്ള പദ്ധതിഅറബ് നേതാക്കൾ അമേരിക്കൻ, യൂറോപ്യൻ സർക്കാറുകളുമായി ചർച്ച ചെയ്തു. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് പകരമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കുക എന്നതാണ് പദ്ധതിയെന്ന് മുതിർന്ന അറബ് പ്രതിനിധിയെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ്റിപ്പോർട്ട് ചെയ്തു. വൈകാതെ അറബ് രാഷ്ട്രങ്ങൾ പദ്ധതി അന്താരാഷ്ട്ര തലത്തിൽസമർപ്പിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
ഗസ്സയിൽ ബന്ദികൾക്ക് മരുന്ന് കൈമാറിയെന്ന് ഖത്തർ അറിയിച്ചു. രണ്ട് വിമാനങ്ങളിലായാണ് മരുന്ന് ഈജിപ്ത് മുഖേന ഗസ്സയിൽ എത്തിച്ചത്. 24 മണിക്കൂറിനിടെ 60 ഫലസ്തീൻപോരാളികളെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഗസ്സ സിറ്റിയിലെ ഇസ്രായേൽ ബോംബാക്രമണത്തിൽഅൽ ഖുദ്സ്ടി.വി ന്യൂസ്ഡയറക്ടർ വാഇൽ ഫനൂന കൊല്ലപ്പെട്ടു. തെക്കൻലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ വ്യോമാക്രമണം രൂക്ഷമായി. ഏതു സമയവും ലബനാനുമായി തുറന്ന യുദ്ധത്തിന് സാധ്യതയുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി.
ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ 60,000ത്തോളം ഫലസ്തീനികൾചികിത്സ ലഭിക്കാതെ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ അടിയന്തര ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഫലസ്തീൻ ജനത അനുഭവിക്കുന്ന കൊടും ക്രൂരതകൾ അമേരിക്കൻ ജനതയുടെ ഉറക്കം കെടുത്തുന്നതായി യു.എസ് സെനറ്റർ ബെർണി സാൻഡേഴ്സ്. കൂടുതൽ സെനറ്റർമാർ ഇസ്രായേലിനെതിരെ രംഗത്തുവന്നു. ഇർബിലിലെ യു.എസ് സൈനിക കേന്ദ്രത്തിനു നേരെ വീണ്ടും ആക്രമണം നടത്തിയെന്ന് ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് വിഭാഗം.