ബുർജ് ഖലീഫയിൽ മോദിയുടെ മുഖം, ഒപ്പം ത്രിവർണ പതാകയും; യുഎഇയിൽ ഉജ്വല സ്വീകരണം

മോദിയുടെ യുഎഇ സന്ദർശനത്തിൽ പ്രവാസലോകത്തിന് കടുത്ത നിരാശയാണുള്ളത്. വിമാനയാത്രാ പ്രശ്‌നം ഉൾപ്പെടെ നിരവധി വിഷയങ്ങൾ പ്രവാസി കൂട്ടായ്മകൾ ഉന്നയിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല

Update: 2023-07-16 14:26 GMT
Editor : banuisahak | By : Web Desk
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനത്തിന് മുന്നോടിയായി ത്രിവർണമണിഞ്ഞ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ. ഇന്ത്യൻ ത്രിവർണ്ണ പതാകയാൽ ബുർജ് ഖലീഫ തിളങ്ങുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ ട്വിറ്ററിൽ പങ്കുവെച്ചു. 

ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വാഗതം എന്ന എഴുത്തിനൊപ്പം മോദിയുടെ ചിത്രവും കെട്ടിടത്തിൽ പ്രദർശിപ്പിച്ചിരുന്നു. 

കഴിഞ്ഞ ദിവസമാണ് രണ്ടുദിവസത്തെ സന്ദർശനത്തിനായി മോദി യുഎഇയിൽ എത്തിയത്. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മോദി ചർച്ച നടത്തി. പ്രധാനമന്ത്രിയുടെ അഞ്ചാമത് ഗൾഫ്, യുഎഇ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും നോക്കി കണ്ടത്. എന്നാൽ, : അഞ്ചു തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിൽ വന്നുമടങ്ങിയെങ്കിലും പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ചർച്ചയായില്ല.

വിമാനയാത്രാ പ്രശ്‌നം ഉൾപ്പെടെ നിരവധി വിഷയങ്ങൾ പ്രവാസി കൂട്ടായ്മകൾ പലതവണ ഉന്നയിച്ചെങ്കിലും അനുകൂല പ്രതികരണമൊന്നും കേന്ദ്രസർക്കാറിൽ നിന്ന് ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്. പ്രവാസി വകുപ്പ് ഇല്ലായ്മ ചെയ്തതും പ്രവാസിക്ഷേമ പദ്ധതികളോട് നിസ്സംഗ നിലപാട് സ്വീകരിച്ചതും കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

രാജ്യാന്തര വ്യാപാരത്തിൽ പ്രാദേശിക കറൻസികൾക്ക് ഊന്നൽ നൽകാനുള്ള ഇന്ത്യ-യുഎ.ഇ തീരുമാനത്തെ വ്യവസായലോകം സ്വാഗതം ചെയ്തു. കറൻസിയിൽഇൻവോയ്‌സ് തയ്യാറാക്കാൻ ഇത് വ്യാപാരികളെ സഹായിക്കും. ഇതു മുഖേന യു.എ.ഇയിൽതാമസിക്കുന്ന ഇന്ത്യക്കാരായ വ്യാപാരികൾക്ക് രൂപയിൽ തന്നെ വാണിജ്യ ഇടപാട് നടത്താനാവും. അതോടൊപ്പം വിദേശ എക്‌സ്‌ചേഞ്ച് വിപണിയിൽ രൂപയുടെയും ദിർഹമിൻറെയും വികസനം സാധ്യമാകും. പ്രാദേശികകറൻസി ഉപയോഗം വിനിമയചെലവ് കുറക്കാനും സഹായിക്കുമെന്നാണ് റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News