കോവിഡ് നിയന്ത്രണം ഏർപ്പെടുത്തിയ നെതർലാന്റ് സർക്കാരിനെതിരെ വ്യാപക പ്രതിഷേധം

പാട്ടു പാടിയും സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയുമായിരുന്നു ജനങ്ങൾ പ്രതിഷേധിച്ചത്

Update: 2022-01-17 11:57 GMT
Editor : afsal137 | By : Web Desk
Advertising

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാരിനെതിരെ നെതർലാന്റിൽ വ്യാപക പ്രതിഷേധം. വാക്‌സിനേഷൻ ക്യാമ്പെയ്‌നെതിരെയും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രക്ഷോഭകർ. ആയിരക്കണക്കിനാളുകളാണ് ആംസ്റ്റർഡാമിലെ തെരുവുകളിൽ ഒത്തുകൂടിയത്. പ്രതിഷേധത്തെ തുടർന്ന് പൊലീസ് പെട്രോളിംഗ് ശക്തമാക്കി.

കോവിഡ് നിയന്ത്രണം കർശനമാക്കിയ സർക്കാരിനെതിരെ കർഷകരും പ്രതിഷേധമറിയിച്ചു. ഇന്നലെ കർഷകർ തലസ്ഥാന നഗരിയിലേക്ക് മാർച്ചു നടത്തി. പാട്ടു പാടിയും സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയുമായിരുന്നു ജനങ്ങൾ പ്രതിഷേധിച്ചത്. എന്നാൽ പ്രതിഷേധങ്ങൾ സമാധാനപരമായിരുന്നെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കോവിഡ് നിയന്ത്രണങ്ങളെ വകവയ്ക്കാതെയുള്ള പ്രതിഷേധത്തിനായിരുന്നു ഏവരും സാക്ഷികളായത്. മാർച്ചിനിടെ സർക്കാർ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ ഒരുകൂട്ടം പ്രക്ഷോഭകരെ പൊലീസ് അറസ്റ്റു ചെയ്തു. ഡച്ച് റാഡിക്കൽ വലതുപക്ഷ ഗ്രൂപ്പുകൾ പലതവണ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ രംഗത്തു വന്നിരുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും കഠിനമായ കോവിഡ് നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നതെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രക്ഷോഭകർ.

സർക്കാരിനെതിരെ പൊതുജന എതിർപ്പുകൾ വ്യാപകമായതിനെ തുടർന്ന് പ്രധാനമന്ത്രി മാർക്ക് റുട്ടെ ഏതാനും ഇളവുകൾ പ്രഖ്യാപിച്ചു. അവശ്യേതര സ്റ്റോറുകൾ, ബ്യൂട്ടി സലൂണുകൾ, മറ്റു സേവന സംരംഭങ്ങൾ എന്നിവ കർശന നിബന്ധനകളോടെ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. രാജ്യത്ത് ഒമിക്രോണും ഭീതി പടർത്തിയ സാഹചര്യത്തിൽ ആശുപത്രി സേവനങ്ങൾ അനിശ്ചിതത്വത്തിലാകുമോയെന്ന ആശങ്ക സർക്കാരിനുണ്ട്. ഇതിനെ തുടർന്ന് രാജ്യത്ത് ജനുവരി 25 വരെയെങ്കിലും ബാറുകൾ, റെസ്റ്റോറന്റുകൾ, സാംസ്‌കാരിക വേദികൾ എന്നിവ അടച്ചിടാനാണ് തീരുമാനം.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News