കോവിഡ് അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന

ലോകത്ത് നിലവില്‍ ഗുരുതര സാഹചര്യം നിലനിൽക്കുന്നില്ലെന്ന് കണ്ടാണ് നടപടി

Update: 2023-05-05 14:12 GMT
Advertising

ജനീവ: കോവിഡ് അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന. ലോകത്ത് നിലവില്‍ ഗുരുതര സാഹചര്യം നിലനിൽക്കുന്നില്ലെന്ന് കണ്ടാണ് നടപടി. എന്നാൽ രോഗം പൂർണമായി മാറിയെന്ന് ഇതിന് അർത്ഥമില്ലെന്ന് ലോകാരോഗ്യ സംഘടന ഓർമിപ്പിച്ചു. അതേസമയം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധന രേഖപ്പെടുത്തി. 3,962 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് 36,244 സജീവ രോഗികളാണുള്ളത്.

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കേരളമടക്കം എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയക്കുകയും ചെയ്തു.

കേരളം, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയത്. കേരളത്തിൽ 2000വും ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ 1000നു മുകളിലുമാണ് പ്രതിദിന കോവിഡ് കണക്ക്. ഈ പശ്ചാത്തലത്തിൽ ജില്ലാ തലത്തിൽ നിരീക്ഷണം ശക്തമാക്കണമെന്നും പരിശോധനകൾ കൃത്യമായി നടത്തണമെന്നും നിർദേശമുണ്ട്. ജനിതക ശ്രേണീകരണം ഉൾപ്പെടെ നടത്തണമെന്നുമാണ് നിർദേശം.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News