'പേരിലെ സാമ്യമാണ് പിഴവ് പറ്റാൻ കാരണമായത്'; പോപ്പുലർഫ്രണ്ട് ജപ്തിയില്‍ പിഴവ് സമ്മതിച്ച് സര്‍ക്കാര്‍

തെറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ തിരുത്തൽ നടപടി ആരംഭിച്ചെന്നും സർക്കാർ ഹൈക്കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു

Update: 2023-02-02 07:52 GMT
Advertising

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട ജപ്തയിൽ പിഴവ് സമ്മതിച്ച് സർക്കാർ. തിരക്കിട്ട് നടപടി പൂർത്തിയാക്കിയപ്പോൾ പി.എഫ്.ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്തുവകകളും കണ്ടുകെട്ടി. പേരിലെ സാമ്യമാണ് പിഴവ് പറ്റാൻ കാരണമെന്നും വിശദീകരണം. തെറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ തിരുത്തൽ നടപടി ആരംഭിച്ചെന്നും സർക്കാർ ഹൈക്കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 209 പേരുടെ പട്ടിക പുതുക്കി ക്രമീകരിച്ചെന്നും സർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നു.

അൽപസമയം മുമ്പാണ് ആഭ്യന്തര സെക്രട്ടറിയുടെ പേരിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട്് ആരോപണമുയർന്നർപ്പോൾ തന്നെ വിശദമായ സത്യവാങ്മൂലം നൽകാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

സ്വത്ത്‌വകകൾ ജപ്തി ചെയ്ത ആളുകളുടെ പി.എഫ്.ഐ ബന്ധം തെളിയിക്കുന്ന രേഖകളും ഹാജരാക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് ഇപ്പോൾ പുതുക്കിയ സത്യവാങ്മൂലം സംസ്ഥാന സർക്കാർ നൽകിയത്. അതിൻപ്രകാരം നിലവിൽ 209 പേരുടെ സ്വത്തുവകകൾ മാത്രമാണ് പോപുലർഫ്രണ്ടുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയതെന്നാണ് സർക്കാർ അറിയിച്ചത്. ആദ്യഘട്ടത്തിൽ 248 പേരുടെ സ്വത്ത്‌വകകൾ കണ്ടുകെട്ടിയെന്നായിരുന്നു അറിയിച്ചിരുന്നത്. തുടർന്നാണ് ഇത്രയും ആളുകളുടെ സ്വത്ത്‌വകകൾ ഒഴിവാക്കി വിശദമായ റിപ്പോർട്ട് സർക്കാർ സമർപ്പിച്ചത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News