പ്രതിസന്ധിയായി സർക്കാർ പ്രഖ്യാപിച്ച ഭൂമിയിലെ നിയമക്കുരുക്ക്; മുണ്ടക്കൈ ടൗൺഷിപ്പിൽ ദുരന്തബാധിതരില്‍ ആശങ്ക

കരട് ഗുണഭോക്തൃ പട്ടികയിൽ വ്യാപക പിഴവുകൾ വന്നതെങ്ങനെ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാനും സർക്കാരിനായിട്ടില്ല.

Update: 2024-12-23 02:58 GMT
Editor : Shaheer | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

കല്‍പറ്റ: മുണ്ടക്കൈ ടൗൺഷിപ്പിൽ ദുരന്തബാധിതരുടെ ആശങ്ക തുടരുന്നു. സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച ഭൂമിയിലെ നിയമക്കുരുക്കിലാണ് ആശങ്ക. സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച കൽപ്പറ്റയിലെയും നെടുമ്പാലയിലെയും സ്ഥലമുടമകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. സർക്കാരിനു പകരം ഭൂമിയും കണ്ടെത്താനായിട്ടില്ല.

ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി തയാറാക്കുന്ന ടൗൺഷിപ്പിന്റെ രൂപരേഖയും വിശദാംശങ്ങളും ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ ഇന്നലെ പ്രത്യേക മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചിരുന്നു. എന്നാല്‍, ടൗൺഷിപ്പിനായി ഏറ്റെടുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച ഭൂമിയിലെ നിയമക്കുരുക്ക് എങ്ങനെ ഒഴിവാക്കുമെന്നതാണ് ചോദ്യചിഹ്നമാവുന്നത്. കല്പറ്റയിലും നെടുമ്പാലയിലുമുള്ള എസ്റ്റേറ്റുകളിൽ ടൗൺഷിപ്പ് നിർമിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ ഇത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരിക്കുകയാണ് സ്ഥലമുടമകൾ.

കഴിഞ്ഞ ദിവസം പുറത്തുവന്ന കരട് ഗുണഭോക്തൃ പട്ടികയിൽ വ്യാപക പിഴവുകൾ വന്നതെങ്ങനെ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാനും സർക്കാരിനായിട്ടില്ല.

Summary: Mundakkai landslide disaster victims are concerned over the township as the legal quandary over the land announced by the government continues

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News