ചഹാലും കുല്‍ദീപും അശ്വിനെയും ജഡേജയെയും മറക്കാന്‍ പ്രേരിപ്പിക്കുന്നതായി സേവാഗ്
ടീമില്‍ രണ്ട് അനുഭവ സന്പന്നരായ സ്പിന്നര്‍മാരുടെ അഭാവം ഉണ്ടെന്ന് നമുക്ക് തോന്നുന്നില്ല. പുതുനിര സ്പിന്നര്‍മരുടെ മികച്ച പ്രകടനത്തെയാണ് ഇത്
ചഹാലും കുല്‍ദീപ് യാദവും തങ്ങളുടെ പ്രകടനങ്ങളിലൂടെ മുന്‍ നിര സ്പിന്നര്‍മാരായ അശ്വിനെയും ജഡേജയെയും മറക്കാന്‍ നമ്മളെ പ്രേരിപ്പിക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗ്. ടീമില്‍ രണ്ട് അനുഭവ സന്പന്നരായ സ്പിന്നര്‍മാരുടെ അഭാവം ഉണ്ടെന്ന് നമുക്ക് തോന്നുന്നില്ല. പുതുനിര സ്പിന്നര്‍മരുടെ മികച്ച പ്രകടനത്തെയാണ് ഇത് കാണിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ചഹാലിനെ പന്ത് ഏല്‍പ്പിക്കുകയാണ് കൊഹ്‍ലി ചെയ്യുന്നത്. ചഹാലില്‍ കൊഹ്‍ലിക്കുള്ള വിശ്വാസത്തെയാണ് ഇത് കാണിക്കുന്നത്.
ഇന്ത്യന്‍ ടീം പൊതുവെ ഇപ്പോള്‍ ശക്തമാണെങ്കിലും മധ്യനിരയുടെ ബാറ്റിങ് ആശങ്കാജനകമാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ മുതലെടുക്കാന്‍ മനീഷ് പാണ്ഡ്യക്കും കേദര്‍ ജാദവിനും കഴിയണം. ഇതുവരെ ഇവരിരുവരും ഫ്ലോപ്പാണ്. ഇപ്പോഴത്തെ ഓസീസ് ടീമിന് കരുത്ത് കുറവാണ്. ദുര്‍ബലരായ അവര്‍ക്കെതിരെ ഇന്ത്യ 5-0ത്തിന് ജയിച്ചാല്‍ അത്ഭുതപ്പെടാനില്ല.