അമ്മയുടെ മരണം; ചികിത്സാപിഴവ് ആരോപിച്ച് കളമശേരി മെഡിക്കൽ കോളജിന് മുന്നിൽ മകളുടെ നിരാഹാരസമരം

വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിനു പിന്നാലെയാണ് ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കൽ കോളേജിനു മുന്നിൽ സമരം നടക്കുന്നത്

Update: 2023-02-07 09:47 GMT
Advertising

കളമശ്ശേരി: അമ്മയുടെ മരണത്തിനു കാരണം ചികിത്സാ പിഴവെന്നാരോപിച്ച് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ മകളുടെ നിരാഹാര സമരം. ആലുവ സ്വദേശി സുചിത്രയാണ് അമ്മ സുശീല ദേവിയുടെ മരണത്തിനുത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം നടത്തുന്നത്. വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിനു പിന്നാലെയാണ് ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കൽ കോളേജിനു മുന്നിൽ സമരം നടക്കുന്നത്.

ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് സുശീല ദേവി ചികിത്സ മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് സുശീല മരിക്കുന്നത്. എന്നാൽ സുശീലയെ ചികിത്സിച്ച ഡോക്ടറല്ല സർട്ടിഫിക്കറ്റ് നൽകിയതെന്ന ആരോപണവും കുടുംബം ഉന്നയിക്കുന്നുണ്ട്. ആശുപത്രി സൂപ്രണ്ടിനെ പുറത്താക്കി സംഭവത്തിൽ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

സമരത്തിൽ അനുകൂല നടപടി ഉണ്ടാകുന്നതു വരെ സമരം തുടരുമെന്ന് സുശീലയുടെ മകള്‍ പറഞ്ഞു. 2022 ഏപ്രിലിലാണ് സുശീല മരിക്കുന്നത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തവിട്ടിരുന്നെങ്കിലും അന്വേഷണം നടത്തിയില്ലെന്നും കുടുംബം പറഞ്ഞു. സൂപ്രിം കോടതിക്കും പ്രധാനമന്ത്രിക്കും അടക്കം കുടുംബം പരാതി നൽകിയിട്ടുണ്ട്.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News