ഏത് സാധാരണക്കാരനും ഇനി ഒരു കാര്‍ സ്വന്തമാക്കാം; ഓണം ഓഫറുകളുമായി മാരുതി
മാരുതി സുസൂക്കിയുടെ അരീന ഷോറൂമുകള്‍ വഴിയാണ് ഓഫറുകള്‍ ലഭ്യമാവുക
കോവിഡ് കാരണം നിറം മങ്ങിയ ഓണക്കാലത്തെ ചെറുതായൊന്ന് കളറാക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസൂക്കി. ചെറിയ തവണ വ്യവസ്ഥയില്‍ സാധാരണക്കാരനും ഇനിയൊരു കാര്‍ സ്വന്തമാക്കാം. നിരവധി ഓഫറുകളാണ് മാരുതി സുസൂക്കി അരീന ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്.
ഓണവിപണിയെ വരവേല്‍ക്കാന്‍ ഇതുവരെ നല്‍കാത്ത വമ്പന്‍ ഓഫറുകളുമായാണ് രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസൂക്കി എത്തിയിരിക്കുന്നത്. പരമാവധി 51, 000 രൂപ വരെയുള്ള ക്യാഷ് ബാക്ക് ഡിസ്‌കൗണ്ടുകളാണ് ഓഫറുകളിലെ പ്രധാന ആകര്‍ഷണം. കൂടാതെ ഒരു രൂപ പോലും ഡൗണ്‍ പെയ്‌മെന്റില്ലാതെ നിങ്ങളുടെ ഇഷ്ടവാഹനം സ്വന്തമാക്കാമെന്നതും ഏറ്റവും കുറഞ്ഞ തവണ വ്യവസ്ഥയില്‍ ലോണ്‍ സൗകര്യം ലഭ്യമാകുമെന്നതും ഓണം ഓഫറുകളുടെ പ്രത്യേകതയാണ്.
മാരുതി സുസൂക്കിയുടെ അരീന ഷോറൂമുകള്‍ വഴിയാണ് ഓഫറുകള്‍ ലഭ്യമാവുക. ക്യാഷ് ഡിസ്കൗണ്ടുകള്‍ക്ക് പുറമെ സ്‌ക്രാച്ച് ആന്‍ വിന്‍ മത്സരത്തിലൂടെ 42 ഇഞ്ച് സ്മാര്‍ട്ട് ടി.വി, വാക്വം ക്ലീനര്‍, വി.ഐ.പി ബാഗ്, ബാക്ക് പാക്ക് തുടങ്ങി നിരവധി ഉറപ്പായ സമ്മാനങ്ങളും അരീന ഷോറൂമുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. സാധാരണക്കാരനും സ്വന്തമായൊരു നാല് ചക്രവാഹനം എന്ന സ്വപ്‌നം കയ്യെത്തിപ്പിടിക്കാന്‍ ഒപ്പം കൂടുകയാണ് ഇന്ത്യക്കാരുടെ സ്വന്തം മാരുതി.