പക്ഷാഘാതം സംഭവിച്ച ജീവനക്കാരിക്ക് മോഡിഫൈ ചെയ്ത ഹാര്‍ലി ബൈക്ക് സമ്മാനമായി നല്‍കി ഹീറോ മോട്ടോര്‍ കോര്‍പ്
ഹാർലി ഡേവിഡ്‌സണിന്റെ റോഡ് കിംഗ് എന്ന മോഡലാണ് കമ്പനി മോഡിഫൈ ചെയ്ത് നൽകിയത്
ജന്മനാ പക്ഷാഘാതം ബാധിച്ച തങ്ങളുടെ ജീവനക്കാരിക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഹാർലി ഡേവിഡ്‌സൺ ബൈക്ക് സമ്മാനമായി നൽകി ഹീറോ മോട്ടോർ കോർപ്. ഹാർലി ഡേവിഡ്‌സണിന്റെ റോഡ് കിംഗ് എന്ന മോഡലാണ് കമ്പനി മോഡിഫൈ ചെയ്ത് നൽകിയത്. ഹീറോ മോട്ടോർ കോർപിന്റെ ഡെപ്യൂട്ടി മാനേജർ ചിത്ര സുത്ഷിക്കാണ് വാഹനം സമ്മാനിച്ചത്.
രാജസ്ഥാനിലെ ജയ്പൂരിലെ കമ്പനിയുടെ ഗ്ലോബൽ സെന്റർ ഫോർ ഇന്നോവേഷൻ ആന്റ് ടെക്‌നോളജിയിൽ നടന്ന ചടങ്ങിൽ ചെയർമാൻ മഞ്ജുലാലാണ് വാഹനം സമ്മാനിച്ചത്. ഗ്ലോബൽ സെന്റർ ഫോർ ഇന്നോവേഷൻ ആന്റ് ടെക്‌നോളജിയിലെ പ്രത്യേക ട്രാക്കിൽ സുത്ഷി വാഹനമോടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഹാർലിയാണ് ഇത് പുറത്തുവിട്ടത്.
കാലുകൊണ്ട് പ്രവർത്തിപ്പിക്കേണ്ട യൂണിറ്റുകൾ കയ്യിലേക്ക് മാറ്റിയാണ് വാഹനം മോഡിഫൈ ചെയ്തത്. ഒരു സാങ്കേതിക വിധഗ്ധന്റെ മേൽനോട്ടത്തിലാണ് സുത്ഷി വാഹനമോടിച്ച്ത്. തനിക്ക് ഇപ്പോഴും ആ അനുഭവം വിവരിക്കാൻ സാധിക്കുന്നില്ലെന്നാണ് സുത്ഷി പറഞ്ഞത്. വാഹനത്തിന് സ്വയം ബാലൻസ് ചെയ്യാനായി പിൻഭാഗത്തായി രണ്ട് ഓക്‌സിലറി വീലുകൾ അഡീഷണലായി ഘടിപ്പിച്ചു. അമേരിക്കൻ ബ്രാന്റായ ഹാർലി ഡേവിഡ്‌സണിന്റെ ഇന്ത്യയിലെ വിൽപ്പനയും വിൽപ്പനാന്തര സേവനങ്ങളും 2022 നവംബർ 20 മുൽ ഹീറോ മോട്ടോർ കോർപ്പാണ് കൈകാര്യം ചെയ്യുന്നത്.
100 സി.സി വിഭാഗത്തില്‍ ഹീറോ പുതിയ രണ്ടു മോഡലുകളെ കൂടി അവതരിപ്പിച്ചു. ഷെയ്ൻ 100 എന്ന പേരിലുള്ള ബൈക്ക് ഹീറോ സ്പ്ലെൻഡറടക്കമുള്ളവയ്ക്ക് എതിരാളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 64,900 രൂപയാണ് എക്സ് ഷോറൂം വില. മോഡലിനായുള്ള ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. സിറ്റി ട്രാഫിക്കിൽ ഓടിക്കാനായി രൂപകൽപ്പന ചെയ്യപ്പെട്ടതാണ് ഈ വാഹനം. റൂറൽ, സെമി അർബൻ മാർക്കറ്റുകളാണ് കമ്പനി ലക്ഷ്യമിടുന്നത്.
🎉Introducing all-new Honda Shine 100 - most affordable, fuel-efficient mass motorcycle in India🏍️ Ready to win in the 100-110cc commuter segment?
— RushLane (@rushlane) March 15, 2023
🔥Shine 100 - all-new 100cc OBD2 compliant engine - Enhanced Smart Power (eSP) tech - efficient combustion, minimizes friction.
1/4 pic.twitter.com/ELo0nncOiQ
ഹീറോ സ്പ്ലെൻഡർ പ്ലസ്, ബജാജ് പ്ലാറ്റിന 100, ടിവിഎസ് സിറ്റി പ്ലാസ് എന്നീ മോഡലുകൾക്ക് ഷെയ്ൻ വെല്ലുവിളിയുയർത്തും. ഒരു ലിറ്ററിന് 60 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്.100 സിസിയുള്ള ഹോണ്ട ഷെയ്നിന് സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണുണ്ടാകുക. ഇന്ധനക്ഷമതക്കായി ഫ്യുവൽ ഇഞ്ചക്ഷൻ, ഇഎസ്പി എന്നിവയുണ്ടാകും. ബിഎസ്6 മാനദണ്ഡങ്ങൾ തീർച്ചയായും പാലിക്കും. ഇന്ധന ടാങ്കിന് പുറത്താണ് ഫ്യൂവൽ പമ്പുണ്ടാകുക.
Honda 100 cc Bike to Compete with Hero Splendor.
— Vishal Ahlawat (@vishalahlawat92) March 15, 2023
Honda Shine 100 with Best in class Mileage.
Price Starts 64,900 Rs.#Honda #Shine #HondaShine100 @BigWingIndia pic.twitter.com/CdQvu4DGZg
ഓട്ടോ ചോക്ക് സിസ്റ്റവും മോഡലിലുണ്ടാകും. 7500 ആർപിഎമ്മിൽ 7.5 ബി.എച്ച്.പിയും 6000 ആർപിഎമ്മിൽ 8.05 എൻ.എമ്മും ഉണ്ടാകും. 168 എംഎം ഗ്രൗണ്ട് ക്ലിയറൻസുണ്ടാകും. ആറു വർഷത്തെ വാറൻറി പാക്കേജ് ഷെയ്ൻ 100ന് കമ്പനി നൽകും. മൂന്നു വർഷം സ്റ്റാന്റേർഡ് വാറൻറിയും മൂന്നു വർഷം എക്സ്റ്റൻറഡ് വാറൻറിയും അടക്കമാണിത്.