മൂന്നു മാസംകൊണ്ട് 2,485 കോടി ലാഭം! ഇന്ത്യന്‍ വിപണിയില്‍ മാരുതിയുടെ കുതിപ്പ്

ഇന്ത്യൻ വിപണിയിൽ മാത്രം 4,34,812 കാറുകളാണ് മൂന്നു മാസത്തിനിടെ വിറ്റുപോയത്. ഇതിൽനിന്ന് 32,327 കോടി വരുമാനവുമുണ്ടാക്കി

Update: 2023-08-01 03:21 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: പുതിയ സാമ്പത്തിക വർഷത്തിൽ മാസങ്ങൾക്കുള്ളില്‍ തന്നെ വൻ കുതിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി. 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ ലാഭവിഹിതത്തിൽ 145.31 ശതമാനം വളർച്ചയാണുണ്ടായതെന്ന് 'മണികൺട്രോൾ ഡോട്ട് കോം' റിപ്പോർട്ട് ചെയ്തു. ജൂൺ 30ന് അവസാനിച്ച ആദ്യ പാദത്തിൽ മാരുതി 2,485 കോടിയുടെ ലാഭമാണുണ്ടാക്കിയത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.5 ഇരട്ടി ലാഭമാണ് മാരുതിക്കുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേ സമയം 1,013 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. ഇതാണ് ഇരട്ടിയിലേറെ കുതിച്ചുയർന്നത്. വരുമാനത്തിലും 21.99 ശതമാനത്തിന്റെ വൻ കുതിപ്പാണുണ്ടായത്. 32,327 കോടിയാണ് ഇത്തവണ ആദ്യ പാദത്തിലുണ്ടാക്കിയത്. കഴിഞ്ഞ വർഷം ഇത് 26,500 കോടി രൂപയായിരുന്നു.

ഇന്ത്യൻ വിപണിയിൽ 4,34,812 കാറുകളാണ് ചെറിയ കാലയളവിനിടെ വിറ്റുപോയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.1 ശതമാനത്തിന്റെ വളർച്ച. അതേസമയം, കയറ്റുമതിയിൽ ചെറിയ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ 69,437 ഉണ്ടായിരുന്നിടത്ത് ഇത്തവണ 63,218 കാറുകളാണ് വിദേശവിപണിയിലേക്കു കയറ്റുമതി ചെയ്തത്. ഇതോടൊപ്പം ഇലക്ട്രോണിക് ഉപകരണങ്ങളുടെ ക്ഷാമം കാരണം വാഹന ഉൽപാദനത്തെയും ബാധിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ചതു പ്രകാരം 28,000ത്തിലേറെ കാറുകൾ നിർമിക്കാനായിട്ടില്ല. 3.55 ലക്ഷം കാർ ഓർഡറുകൾ പൂർത്തിയാക്കാനാകാതെ കിടക്കുകയാണ്.

Summary: Maruti Suzuki India's Q1 profit soars 145% to Rs 2,485 crore

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News