നാല് ദിവസം, 4003 കിലോമീറ്റര്‍; കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഐതിഹാസിക യാത്രയുമായി നെക്സോണ്‍ ഇ.വി

സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 19,024 കിലോമീറ്റർ ഉയരത്തിലൂടെയായിരുന്നു യാത്ര. വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന ഏറ്റവും ഉയരം കൂടിയ പാതയായ ഉംലിഗ് പാസിലൂടെയാണ് കാർ സഞ്ചരിച്ചത്

Update: 2023-03-04 14:16 GMT
Advertising

പരമ്പരാഗത ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹങ്ങൾക്ക് ലോകമെമ്പാടും പ്രീത കുറഞ്ഞുവരികയാണ്. പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങളിലേക്കാണ് ഇന്ന് കൂടുതൽ പേരും മാറുന്നത്. എന്നാൽ ഇന്ത്യയിലെ സാഹചര്യത്തിൽ ദീർഘദൂര യാത്രകൾക്ക് ഇത്തരം ഇലക്ട്രിക് വാഹനങ്ങൾ അനുയോജ്യമാണോയെന്ന സംശയമാണ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽ നിന്നും ആളുകളെ ഒരു പരിധിവരെയെങ്കിലും പിന്നോട്ടടിക്കുന്നത്. വേണ്ടത്ര ചാർജിംഗ് സ്‌റ്റേഷനുകൾ ഇല്ലാത്തതും ചാർജിംഗിനെടുക്കുന്ന അധിക സമയവുമാണ് ദീർഘദൂര യാത്രകൾക്ക് ഇല്ക്ടിക് വാഹനങ്ങൾക്ക് മികച്ചതല്ല എന്ന ബോധ്യത്തിലേക്ക് ആളുകളെ എത്തിക്കുന്നത്.


എന്നാൽ ഇതൊരു ചലഞ്ചായി ഏറ്റെടുത്തിരിക്കുകയാണ് രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ്. ഇതിന്റെ ഭാഗമായി കാശ്മീർ മുതൽ കന്യാകുമാരി വരെ തങ്ങളുടെ അഭിമാന താരമായ നെക്‌സോൺ ഇവിയെ ഓടിക്കാൻ തീരുമാനിക്കുകയായിരുന്നു. 4003 കിലോമീറ്ററാണ് ടാറ്റ നെക്‌സോൺ ഇവിക്ക് താണ്ടാനുണ്ടായിരുന്നത്. ദേശീയപതയോരത്തെ ഇലക്ട്രിക് ചാർജിംഗ് സ്‌റ്റേഷനുകളിൽ നിന്ന് ചാർജ് ചെയ്യാനായിരുന്നു പദ്ധതി. ഇപ്പോഴിതാ തങ്ങളുടെ ഉദ്യമത്തിൽ വിജയിച്ചുവെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

 



നെക്‌സോൺ ഇവിയുടെ ലോഗ് റേഞ്ച് വേരിയന്റായ നെക്‌സോൺ ഇവി മാക്‌സിലായിരുന്നു റെക്കോർഡ് യാത്ര. കാശ്മീരിലെ മനോഹരമായ മലനിരകളിൽ നിന്നും ഇന്ത്യയുടെ തെക്കേ അറ്റത്തേക്കായിരുന്നു നെക്‌സോൺ ഇവിയുടെ ഐതിഹാസിക യാത്ര. ഇലക്ട്ക് കാറിന്റെ ഏറ്റവും വേഗമേറിയ ഡ്രൈവ് എന്ന റെക്കോർഡും ടാറ്റ നെക്‌സോൺ ഇവി മാക്‌സ് സ്വന്തമാക്കി. 95 മണിക്കൂറും 46 മിനിറ്റും കൊണ്ടാണ് നെക്‌സോൺ ഇവി മാക്‌സ് യാത്ര പൂർത്തിയാക്കിയത്. ഇതോടെ നെക്‌സോണിന്റെ ഐതിഹാസിക യാത്ര ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം പിടിച്ചു.



നാല് ദിവസമാണ് യാത്ര പൂർത്തിയാക്കാനായി എടുത്തത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 19,024 കിലോമീറ്റർ ഉയരത്തിലൂടെയായിരുന്നു യാത്ര. വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന ഏറ്റവും ഉയരം കൂടിയ പാതയായ ഉംലിഗ് പാസിലൂടെയാണ് കാർ സഞ്ചരിച്ചത്. ഉംലിഗ് പാസ് മുറിച്ചു കടക്കുന്ന ആദ്യ ഇലക്ടിക് വാഹനമെന്ന റെക്കോർഡ് നെക്‌സോൺ കഴിഞ്ഞ വർഷം സെപ്തംബിറിൽ സ്വന്തമാക്കിയിരുന്നു.



യാത്രയിലുടനീളം 21 സ്ഥലങ്ങളിലാണ് വാഹനം ചാർജ് ചെയ്യേണ്ടി വന്നത്. ശരാശരി 300 കിലോമീറ്റർ റേഞ്ചും വാഹനത്തിന് ലഭിച്ചതായി അധികൃതർ വ്യക്തമക്കി. ആളുകളിൽ ഇലക്ട്രിക് വാഹനങ്ങളിൽ ദീർഘ ദൂര യാത്രകൾ് പോകാനുള്ള ആത്മവിശ്വാസം വളർത്താനും പൊതു ചാർജിംഗ് സ്റ്റേഷനുകളുടെ പ്രതിച്ഛായ ഉയർത്താനുമാണ് ടാറ്റ ഇത്തരമൊരു യാത്ര പ്ലാൻ ചെയ്ത് നടപ്പാക്കിയത്. ടാറ്റ നെക്സോൺ ഇ.വി മാക്‌സ് വേരിയന്റിന് 40.5kWh ബാറ്ററി പായ്ക്കാണ് നൽകിയിരിക്കുന്നത്്. 143 bhp കരുത്തിൽ പരമാവധി 250 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്ത് പകരുന്നത്.


3.3kW, 7.2kW എന്നിങ്ങനെ രണ്ട് ചാർജിംഗ് ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. ഇവ യഥാക്രമം 15 മണിക്കൂർ, ആറ് മണിക്കൂർ സമയം കൊണ്ട് ബാറ്ററി പൂർണമായും ചാർജ് ചെയ്യാനാകും. ഇതിനു പുറമെ 50kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചും നെക്സോൺ ഇ.വി ചാർജ് ചെയ്യാം. ഒറ്റ ചാർജിൽ ഏകദേശം 453 കി.മീ. റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 14.49 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് നെക്‌സോൺ ഇവിയുടെ വില



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News