വില 13 കോടി, പെയിന്‍റിങ്ങിന് 1 കോടി; കളര്‍ മാറുന്ന കള്ളിനന്‍ സ്വന്തമാക്കി മുകേഷ് അംബാനി
6.8 കോടി രൂപ മുതൽ വില ആരംഭിക്കുന്ന കള്ളിനനിന്റെ 13.14 കോടി വിലയുള്ള മോഡലാണ് മുകേഷ് അംബാനി സ്വന്തമാക്കിയിരിക്കുന്നത്
ലോകത്തിലെ തന്നെ അതിസമ്പന്നൻമാരിൽ ഒരാളാണ് മുകേഷ് അംബാനി. പ്രൈവറ്റ് ജെറ്റുകളുടേയും റോൾസ് റോയ്സ്, ബെന്റ്ലി, ലാൻഡ് റോവർ, ലംബോർഗിനി തുടങ്ങി വിലകൂടിയതും അപൂർവവുമായ ആഡംബ കാറുകളുടേയും ഒരു വലിയ ശേഖരം തന്നെ അദ്ദേഹത്തിനുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്കായി ഇന്ത്യയിലെ ഏറ്റവും വിലയുള്ള ഒരു ആഡംബര എസ്.യു.വിയെ കൂടി എത്തിച്ചിരിക്കുകയാണ് അദ്ദേഹം.
റോൾസ് റോയ്‌സ് കള്ളിനനാണ് അംബാനിയുടെ കാർശേഖരത്തിലെ പുതിയ മോഡൽ. ഒന്നാല്ല മൂന്ന് കള്ളിനനുകളുണ്ട് അദ്ദേഹത്തിന്. എന്നാൽ ഇപ്പോൾ എത്തിച്ച കള്ളിനന് ഒരു പ്രത്യേകതയുണ്ട്. ഒരേ ആംഗിളിലും ഓരോ നിറത്തിലാണ് പുതിയ കള്ളിനൻ പ്രത്യക്ഷപ്പെടുന്നത്.
6.8 കോടി രൂപ മുതൽ വില ആരംഭിക്കുന്ന കള്ളിനനിന്റെ 13.14 കോടി വിലയുള്ള മോഡലാണ് മുകേഷ് അംബാനി സ്വന്തമാക്കിയിരിക്കുന്നത്. ഒരു കോടി രൂപയോളം മുടക്കിയാണ് വാഹനത്തിന്റെ പെയിന്റിംഗ് ജോലികളും വീലുകളും കസ്റ്റമൈസ് ചെയ്ത് പൂർത്തിയാക്കിയത്.