പഞ്ച് ഇടം നേടി, എര്‍ട്ടിക പുറത്ത്; 2023 ലെ മികച്ച 10 കാറുകള്‍

ഇന്ത്യയില്‍ എസ്.യു.വി വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് പ്രിയമേറി വരുന്നുണ്ടെങ്കിലും മാരതിയുടെ ഹോട്ട് ഹാച്ച്ബാക്കായ വാഗൺ ആർ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്

Update: 2023-04-28 07:34 GMT
Advertising

2023ലെ ഏറ്റവും മികച്ച 10 കാറുകളുടെ പട്ടികയിൽ നിന്നും മാരുതി സുസൂക്കിയുടെ എർട്ടിക പുറത്തായി. ലിസ്റ്റില്‍ ടാറ്റ പഞ്ച് ഇടനേടി. എങ്കിലും ഇന്ത്യക്കാരുടെ എക്കാലത്തേയും പ്രിയപ്പെട്ട ബ്രാന്റായ മാരുതി തന്നെയാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. ഇന്ത്യൻ വാഹന വിപണിയിൽ എസ്.യു.വി വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് പ്രിയമേറി വരുന്നുണ്ടെങ്കിലും മാരതിയുടെ ഹോട്ട് ഹാച്ച്ബാക്കായ വാഗൺ ആർ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. നാലാം സ്ഥാനത്തേക്ക് മാറിയ സ്വിഫ്റ്റിന് പകരമായി ബെലേനൊ രണ്ടാം സ്ഥാനത്തേക്കെത്തി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 146,183 യൂണിറ്റുകളെ അപേക്ഷിച്ച് 202,901 യൂണിറ്റുകളാണ് ബലേനോ വിറ്റത്. 5.41 ശതമാനമാണ് സ്വിഫ്റ്റിന്റെ വിൽപ്പന. 23.79 ശതമാനവുമായി ആൾട്ടോയാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ആറാം സ്ഥാനത്തായിരുന്ന ടാറ്റ നെക്സോൺ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. വിൽപ്പനയിൽ 38.68 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.

മാരുതി സുസുക്കിയുടെ ഡിസയർ കഴിഞ്ഞ സാമ്പത്തിക വർഷം 150,400 യൂണിറ്റ് വിറ്റഴിച്ചപ്പോൾ 126,790 യൂണിറ്റുകളാണ് വിറ്റത.് ഇതോടെ നെക്‌സോൺ പട്ടികയിൽ ആറാം സ്ഥാനത്തായി. കിയ സെൽറ്റോസുമായി മത്സരിക്കുന്ന ഹ്യുണ്ടായിയുടെ കോംപാക്റ്റ് എസ്യുവി ക്രെറ്റ, സ്‌കോഡ കുഷാക്ക് എന്നിവ ഏഴാം സ്ഥാനം നിലനിർത്തി.

മാരുതി സുസുക്കിയുടെ മിനിവാൻ ഇക്കോ പത്താം സ്ഥാനത്താണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 118,092 യൂണിറ്റുകളെ അപേക്ഷിച്ച് ക്രെറ്റ 150,372 യൂണിറ്റുകൾ വിറ്റു, അതേസമയം മിനിവാൻ ഇക്കോയുടെ വിൽപ്പന 21.09മാണ് ഉയർന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 113,771 യൂണിറ്റുകളെ അപേക്ഷിച്ച് 145,665 യൂണിറ്റുകൾ വിറ്റഴിച്ച ബ്രെസ്സ എട്ടാം സ്ഥാനത്താണ്. 2023 മാർച്ചിൽ മികച്ച 10 പി.വികളിൽ ബ്രീസ മൂന്നാം സ്ഥാനത്തായിരുന്നു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News