വിപണിയിലെത്തി ഒരു മാസം തികയും മുമ്പേ വിറ്റു തീർന്ന് സ്‌കോഡ കോഡിയാക്

ആദ്യ ഘട്ടത്തിൽ അനുവദിച്ച 1200 വാഹനങ്ങൾ ബുക്ക് ചെയ്ത് ഉപഭോക്താക്കളിലേക്ക് ഉടനെത്തുമെന്നാണ് സ്‌കോഡ അറിയിക്കുന്നത്

Update: 2022-02-06 13:53 GMT
Editor : Dibin Gopan | By : Web Desk
Advertising

വിപണിയിലെത്തി ഒരു മാസം തികയും മുമ്പേ വിറ്റു തീർന്നു സ്‌കോഡ കോഡിയാക്. ഈ വർഷം ഇന്ത്യയ്ക്കായി അനുവദിച്ച 1200 യൂണിറ്റുകളും വിറ്റുതീർന്നു എന്നാണ് സ്‌കോഡ അറിയിക്കുന്നത്. ഡീസൽ എൻജിനിൽ നിന്നുള്ള പിൻമാറ്റത്തെ തുടർന്ന് 2020 ഏപ്രിലിൽ ഇന്ത്യൻ വിപണിയിൽ വിൽപന അവസാനിപ്പിച്ച കോഡിയാക്കിന്റെ പുതിയ മോഡൽ കഴിഞ്ഞ മാസം ആദ്യമാണ് സ്‌കോഡ വിപണിയിലെത്തിച്ചത്.

മികച്ച പ്രതികരണമാണ് ഫെയ്‌സ്‌ലിഫിറ്റിനും ലഭിക്കുന്നതെന്നാണ് കമ്പനി അറിയിക്കുന്നത്. ഘടകങ്ങളായി ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബിൾ ചെയ്താണ് കോഡിയാക്കിനെ സ്‌കോഡ വിപണിയിലെത്തിക്കുന്നത്. ഫോക്‌സ്വാഗൻ ടിഗ്വാൻ, എംജി ഗ്ലോസ്റ്റർ, ടൊയോട്ട ഫോർച്യൂണർ, സിട്രോൺ സി5 എയർക്രോസ് തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് കോഡിയാക് മത്സരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ അനുവദിച്ച 1200 വാഹനങ്ങൾ ബുക്ക് ചെയ്ത് ഉപഭോക്താക്കളിലേക്ക് ഉടനെത്തുമെന്നാണ് സ്‌കോഡ അറിയിക്കുന്നത്. മൂന്നു വകഭേദങ്ങളിലായി വിപണിയിലെത്തിയ കോഡിയാക്കിന് 34.99 ലക്ഷം മുതൽ 37.49 ലക്ഷം രൂപ വരെയായിരുന്നു വില. 2 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News