രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ വെച്ചു പൊറുപ്പിക്കില്ല; ബഹ്റെെന്‍ പാര്‍ലമെന്റ്

സമൂഹത്തിൽ ഛിദ്രത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. രാജ്യത്തിന്റെ ഐക്യവും ജനങ്ങള്‍ക്കിടയിലുള്ള ഒത്തൊരുമയും തകര്‍ക്കാനാണ് ചിലര്‍ ആഗ്രഹിക്കുന്നത്.

Update: 2018-09-24 22:11 GMT
Advertising

ബഹ്റൈനിൽ പൗരസ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാനുള്ള ശ്രമം അപലപനീയമാണെന്ന് അധിക്യതർ. സാമൂഹിക ഐക്യം നിലനിർത്താൻ ഒത്തൊരുമിച്ച് നിൽക്കണമെന്ന് പൗരന്മാരോട് പാര്‍ലമെൻറ് അധ്യക്ഷന്‍ അഹ്മദ് ബിന്‍ ഇബ്രാഹിം അല്‍ മുല്ല ആവശ്യപ്പെട്ടു.

ആശൂറ ദിന പരിപാടികളോടനുബന്ധിച്ച് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കവെയാണ് പാര്‍ലമെൻറ് അധ്യക്ഷന്‍ അഹ്മദ് ബിന്‍ ഇബ്രാഹിം അല്‍ മുല്ല സമൂഹത്തിൽ ഛിദ്രത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയത്. രാജ്യത്തിന്റെ ഐക്യവും ജനങ്ങള്‍ക്കിടയിലുള്ള ഒത്തൊരുമയും തകര്‍ക്കാനാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നവര്‍ക്ക് വിജയിക്കാന്‍ കഴിയില്ല. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഭരണാധികാരികള്‍ക്ക് പിന്നില്‍ അടിയുറച്ചു നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളും പുരോഗതിയും നിലനിര്‍ത്തുന്നതിന് സാമൂഹിക ഐക്യം അത്യന്താപേക്ഷിതമാണ്. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Full View
Tags:    

Similar News