മീഡിയവൺ ബിസിനസ് എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു
വിവിധ മേഖലകളിൽ മികവ് തെളിയിച്ച 13 ബിസിനസ് പ്രതിഭകൾക്കാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്
കോഴിക്കോട്: ബിസിനസ് രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്ന മീഡിയവൺ ബിസിനസ് എക്‌സലൻസ് അവാർഡ് മൂന്നാം പതിപ്പിന്റെ ഫലം പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച 13 പേർക്കാണ് പുരസ്‌കാരം. വി.കെ.സി മമ്മദ് കോയ(വി.കെ.സി ഗ്രൂപ്പ്), ഷീല കൊച്ചൗസേപ്പ്(വി സ്റ്റാർ ഗ്രൂപ്പ്), എ.കെ ഷാജി(മൈജി), പ്രദീപ് പി.എസ്(ഫാർമേഴ്‌സ് ഫ്രഷ് സോൺ), എം. രാധാകൃഷ്ണൻ(IBIS Institute of fitness studies), കെ. ഷമീർ ബാബു(Rub-Le ഗ്രൂപ്പ്), ആനി പൗലോസ്, വി.പി പൗലോസ്(ടെക്‌സ്മ), കീരിയിൽ അബ്ദുൽ നാസർ(നാസ്‌കോ സിമന്റ്‌സ്), സന്തോഷ്‌കുമാർ കെ.ആർ, സി.എ ബിജു ജോസഫ്(ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്), ഡോ. മൻസൂർ അലി(വൈറ്റ് ഫോക്‌സ് ഇൻഡസ്ട്രീസ്), റെജി ബാഹുലേയൻ(കാമിയോ ഓട്ടോമേഷൻസ്), സലാഹ് കെ(Espanshe), ടാൽറോ എന്നിവർക്കാണ് വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
വി.കെ.സി മമ്മദ് കോയയ്ക്ക് ബിസിനസ് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്, ഷീല കൊച്ചൗസേപ്പിന് വുമൺ എൻട്രപ്രണർ ഓഫ് ദ ഇയർ, എ.കെ ഷാജിക്ക് ബിസിനസ് മാൻ ഓഫ് ദ ഇയർ, പ്രദീപ് പി.എസിന് യങ് എൻട്രപ്രണർ അവാർഡ്, എം. രാധാകൃഷ്ണന് ഐകണിക് ഫിറ്റ്‌നസ് ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കെ. ഷമീർ ബാബുവിന് എക്‌സലൻസ് ഇൻ ഫർണിച്ചർ മാനുഫാക്ചറിങ് ആൻഡ് ആൻഡ് ഡിസ്ട്രിബ്യൂഷൻ അവാർഡ്, ആനി പൗലോസ്, വി.പി പൗലോസ് എന്നിവർക്ക് എക്‌സലന്റ് ഹൈജീനിക് പ്രൊഡക്ട് ഓഫ് ദ ഇയർ, കീരിയിൽ അബ്ദുൽ നാസറിന് എമർജിങ് സിമന്റ് കമ്പനി, സന്തോഷ്‌കുമാർ കെ.ആർ, സി.എ ബിജു ജോസഫ് എന്നിവർക്ക് എക്‌സലൻസ് ഇൻ എജ്യുക്കേഷൻ, ഡോ. മൻസൂർ അലിക്ക് ഫാസ്റ്റസ്റ്റ് എമർജിങ് കമ്പനി ഇൻ കെമിക്കൽ ഇൻഡസ്ട്രി, റെജി ബാഹുലേയന് ടെക്‌നോളജിക്കൽ എക്‌സലൻസ്, സലാഹ് കെക്ക് എക്‌സലൻസ് ഇൻ ടെക്‌സ്‌റ്റൈൽ ആൻഡ് അപ്പാരൽ ഇൻഡസ്ട്രി, ടാൽറോയ്ക്ക് ബെസ്റ്റ് സ്റ്റാർട്ട്അപ്പ് ഇക്കോസിസ്റ്റം ഡെവലപ്പർ എന്നിങ്ങനെ പുരസ്‌കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
റിട്ട. അഡീഷണൽ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണൻ, സ്റ്റാർട്ട്അപ് മിഷൻ മുൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, വ്യവസായ വകുപ്പ് മുൻ അഡീഷൺ ഡയറക്ടർ എം. അബ്ദുൽ മജീദ് എന്നിവരടങ്ങുന്ന ജൂറിയാണ് ബിസിനസ് രംഗത്തെ പ്രതിഭകളെ കണ്ടെത്തിയത്. നാളെ കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്. കണ്ണൂർ കൈരളി ഹെറിറ്റേജ് റിസോർട്ടിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.വി ഗോവിന്ദൻ, കണ്ണൂർ മേയർ ടി.ഒ മോഹനൻ, എം.എൽ.എമാരായ സജീവ് ജോസഫ്, കെ.വി സുമേഷ് എന്നിവരും ചടങ്ങിൽ സംബന്ധിക്കും.
2019ലും 2020ലും മീഡിയവൺ ബിസിനസ് അവാർഡ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ രണ്ട് അവാർഡുകളും ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സമ്മാനിച്ചത്.
Summary: MediaOne Business Excellence Awards 2022 Announced