ഓൺലൈൻ ഗെയിമിങ് കേന്ദ്രീകരിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങൾ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്

കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ട്

Update: 2024-10-25 09:28 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ന്യൂഡൽഹി: രാജ്യത്ത് ഓൺലൈൻ ഗെയിമിങ് മേഖല കേന്ദ്രീകരിച്ച് കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ നടക്കുന്നതായി സന്നദ്ധ സംഘടനയായ ഡിജിറ്റൽ ഇന്ത്യ ഫൗണ്ടേഷൻ. ഇന്ത്യൻ സാമ്പത്തിക രംഗത്തെ തകിടം മറിക്കുന്ന തരത്തിലാണ് ഇതിന്റെ വ്യാപനമെന്നും അടിയന്തര നടപടികൾ ആവശ്യമാണെന്നും സംഘടനയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ക്രിപ്‌റ്റോ കറൻസി, വാതുവെപ്പ്, ഗെയിം കറൻസി എന്നിവയുടെ ഇടപാടിലൂടെ കുറ്റകൃത്യം വ്യാപകമാകുന്നുണ്ടെന്നും പേമെന്റ് ഓപ്ഷനുകളായി ഗെയിമിങ്ങിൽ ബിറ്റ്‌കോയിൻ, ഏതർ പോലുള്ള ഡിജിറ്റൽ കറൻസികളുടെ ഉപയോഗം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഗെയിമിംഗ് വരുമാനം ക്രിപ്റ്റോ അസറ്റുകളായി പരിവർത്തനം ചെയ്യാനോ കൈമാറ്റം ചെയ്യാനോ കഴിയുമെന്നതിനാൽ, ഇത് ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളിൽ കള്ളപ്പണം വെളുപ്പിക്കലിന് വലിയരീതിയിൽ ഇടയാക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

പണമായടക്കം വലിയ രീതിയിൽ യുവാക്കൾ ഓൺലൈൻ ഗെയിമുകളിൽ നിക്ഷേപം നടത്തുന്നുണ്ട്. വൻ തുക തിരിച്ചുപിടിക്കാമെന്ന മോഹത്താലാണ് ഭൂരിപക്ഷവും പണമിറക്കുന്നത്. റമ്മികളടക്കമുള്ള റിയൽ മണി ഗെയിം മുഖേനയാണ് ഈ രംഗത്ത് കൂടുതൽ തുക വരുന്നതെന്നും റിപ്പോർട്ടിലുണ്ട്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News