മുകേഷ് അംബാനി സ്വത്ത് വീതംവെക്കുന്നു; വാൾട്ടൺ ഫാമിലി ഫോർമുല പിന്തുടരുമെന്ന് റിപ്പോർട്ട്

208 ബില്യൺ ഡോളർ മൂല്യമുള്ള സാമ്രാജ്യം വീതംവെക്കുമ്പോൾ തർക്കങ്ങൾ ഉടലെടുക്കാതിരിക്കാനുള്ള നീക്കങ്ങളാകും അംബാനി നടത്തുന്നത്.

Update: 2021-11-24 06:40 GMT
Advertising

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായികളിലൊരാളായ മുകേഷ്​ അംബാനിയുടെ സ്വത്ത് വീതംവെക്കുന്നതില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. വാൾമാർട്ടിന്‍റെ ഉടമസ്ഥരായ വാൾട്ടൺ ഫാമിലി സ്വത്ത്​ കൈമാറിയ രീതി തന്നെയാകും മുകേഷ്​ അംബാനിയും പിന്തുടരുക. വർഷങ്ങളായി ഇതിനായി വിവിധ വഴികൾ അംബാനി കുടുംബം പരിഗണിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

മുഴുവൻ സ്വത്തും ട്രസ്റ്റിന്‍റെ ഘടനയുള്ള സ്ഥാപനത്തിന്​ കീഴിലേക്ക്​ മാറ്റുകയാവും അംബാനി ചെയ്യുക. റിലയൻസ്​ ഇൻഡസ്​ട്രീസിനായിരിക്കും ട്രസ്റ്റിന്‍റെ നിയന്ത്രണം. മുകേഷ്​ അംബാനിക്കും നിത അംബാനിക്കും മൂന്ന്​ മക്കൾക്കും സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടാവും. ഉപദേശകരായി അംബാനിയുടെ വിശ്വസ്​തരും ട്രസ്റ്റിലുണ്ടാകും. ഓയിൽ റിഫൈനറി മുതൽ ഇ-കോമേഴ്​സ്​ വരെ വ്യാപിച്ച്​ കിടക്കുന്ന റിലയൻസിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ വിദഗ്​ധരുടെ സംഘവുമുണ്ടാകും.

208 ബില്യൺ ഡോളർ മൂല്യമുള്ള സാമ്രാജ്യം വീതംവെക്കു​മ്പോൾ തർക്കങ്ങൾ ഉടലെടുക്കാതിരിക്കാനുള്ള നീക്കങ്ങളാണ്​ 64കാരനായ അംബാനി നടത്തുന്നത്​. 2005ൽ ​ധീരുഭായി അംബാനി വളർത്തിയെടുത്ത 90,000 കോടി രൂപ ആസ്​തിയുള്ള റിലയൻസ്​ വ്യവസായ ശൃംഖലയുടെ വീതംവെപ്പ് നടന്നപ്പോൾ വലിയ തർക്കങ്ങള്‍ ഉടലെടുത്തിരുന്നു. മുകേഷ് അംബാനിയുടെ അമ്മ കോകില ബെന്നിന്‍റെ ഇടപെടലോടെയായിരുന്നു തര്‍ക്കങ്ങള്‍ക്ക് അവസാനമായത്. 

Mukesh Ambani looks to USA's Walton family playbook on succession: Report

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News