റിലയൻസ് വ്യവസായങ്ങളിൽ ഇനി റോബോട്ടും; അഡ്‌വെർബ് ടെക്‌നോളജീസിൽ 132 മില്യൺ ഡോളർ മുടക്കി

രാജ്യത്തെ ഇ കൊമേഴ്‌സ് രംഗത്ത് അതിശക്തമായ മത്സരം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി അവക്ക് വേഗം കൂട്ടുന്ന സാങ്കേതിക സംരംഭത്തിൽ നിക്ഷേപം നടത്തുന്നത്

Update: 2022-01-18 15:19 GMT
Advertising

റോബോട്ട് നിർമാണ സംരംഭമായ അഡ്‌വെർബ് ടെക്‌നോളജീസിൽ 132 മില്യൺ ഡോളർ (9,83,81,58,000 രൂപ) മുടക്കി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഇ കെമേഴ്‌സ് വെയർഹൗസുകളിലും ഊർജ ഉത്പാദനത്തിനും ഉപയോഗിക്കുന്ന റോബോട്ടുകളെ നിർമിക്കുന്ന സംരംഭമാണിത്. അഡ്‌വെർബിന്റെ കോഫൗണ്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സംഗീത് കുമാറാണ് കമ്പനിയുടെ പ്രധാന ഓഹരികൾ റിലയൻസ് നേടിയ വിവരം പുറത്തുവിട്ടത്.

രാജ്യത്തെ ഇ കൊമേഴ്‌സ് രംഗത്ത് അതിശക്തമായ മത്സരം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി അവക്ക് വേഗം കൂട്ടുന്ന സാങ്കേതിക സംരംഭത്തിൽ നിക്ഷേപം നടത്തുന്നത്. റിലയൻസ് കമ്പനിയുടെ നിരവധി വെയർഹൗസുകളിൽ അഡ്‌വെർബ് പ്രവർത്തിച്ചു വരുന്നുണ്ട്. ഓൺലൈൻ വിപണന സംവിധാനമായ ജിയോ മാർട്ട്, ഫാഷൻ റിട്ടൈലറായ അജിയോ, ഇൻറർനെറ്റ് ഫാർമസിയായ നെറ്റ്‌മെഡ്‌സ് തുടങ്ങിയവയിലൊക്കെ അഡ്‌വെർബ് സാങ്കേതികത ഉപയോഗിക്കുന്നുണ്ട്. റോബോട്ടിക് കൺവേഴേസ്, സെമി ഓട്ടോമേറ്റഡ് സിസ്റ്റം, പിക് അപ് വോയ്‌സ് സോഫ്റ്റ്‌വെയർ എന്നിവയൊക്കെ സ്വീകരിക്കപ്പെടുന്നു. എല്ലാ ഡിജിറ്റൽ വെയർഹൗസുകളിൽ ഓട്ടോമേഷൻ കൊണ്ട് വരാൻ റിലയൻസിന് വമ്പൻ പദ്ധതിയുണ്ടെന്ന് സംഗീത് കുമാർ പറഞ്ഞു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ നൂറുകണക്കിന് ഇടങ്ങളിൽ വെയർഹൗസിങ് കൗണ്ട് വരാൻ പദ്ധതിയുണ്ട്. ഈ സാഹചര്യത്തിൽ റോബോട്ടിക് സംവിധാനമാകും ഫലപ്രദമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അഞ്ചു വർഷം മുമ്പ് സ്ഥാപിക്കപ്പെട്ട അഡ്‌വെർബ് നോയിഡ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. റോബോട്ടിക് സംവിധാനങ്ങളിൽ സോഫ്റ്റ്‌വെയറുകൾ നിർമിക്കുകയും സ്ഥാപിക്കുകയുമാണ് കമ്പനിയുടെ പ്രവർത്തന മേഖല. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ വിന്യാസവുമായി റേബോട്ടിക്‌സിന്റെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ചുരുക്കം കമ്പനികളിലൊന്നാണിത്.


റിലയൻസിന്റെ ഓയിൽ, ഗ്യാസ് സംഭരണാലയങ്ങളിൽ അഡ്‌വെർബിന്റെ റോബോട്ടുകൾ സഹായിക്കും. ഗുജറാത്തിലെ ജാംനഗർ റിഫൈനറിയിലും അവിടെ തന്നെ സ്ഥാപിക്കുന്ന സോളാർ ഫാക്ടറികളിലും റോബേട്ടിക്‌സ് ഉപയോഗിക്കപ്പെടും. 80 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഈ രംഗത്ത് റിലയൻസ് ലക്ഷ്യമിടുന്നത്. അഡ്‌വെർബും റിലയൻസും ചേരുന്നതോടെ 5 ജി റോബോട്ടിക്‌സിനും ബാറ്ററി സംവിധാനങ്ങൾക്കുമായി കാർബൺ ഫൈബർ ഉപയോഗിക്കും. വികസിത റോബോട്ടുകളുടെ നിർമാണമടക്കം പ്രവർത്തനം അടുത്ത തലത്തിലേക്ക് മുന്നേറുകയും ചെയ്യും.

550 എൻജിനീയർമാർ പ്രവർത്തിക്കുന്ന അഡ്‌വെർബ് മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 61 മില്യൺ ഡോളർ വരുമാനം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആമസോൺ, പെപ്‌സികോ, കൊക്കകോള, ഫ്‌ളിപ്പ്കാർട്ട് ഉടമസ്ഥരായ വാൾമാർട്ട് എന്നിവയൊക്കെ ഇവരുടെ ഇടപാടുകാരാണ്.

Mukesh Ambani's Reliance Industries Ltd has invested $ 132 million (Rs 9,83,81,58,000) in robot maker Addverb Technologies.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News