ബിസിനസിനെ കണക്ട് ചെയ്യാം എ.ഐ വേൾഡിലേക്ക്; ടാൽറോപിന്റെ ബിസിനസ് കണക്ടിലൂടെ
അക്കൗണ്ടിംഗ്, സെയിൽസ്, മാർക്കറ്റിംഗ് തുടങ്ങി ബിസിനസിന്റെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ഇന്ന് ടെക്നോളജി വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. തങ്ങളുടെ ബിസിനസിനെ പരമാവധി വേഗത്തിൽ ഡിജിറ്റലൈസ് ചെയ്യുക എന്നത് മാത്രമാണ് ബിസിനസുകാർക്ക് മുന്നിലുള്ള ഏക വഴി. ‘ടാൽറോപ് ബിസിനസ് കണക്ട്’ പ്രൊജക്ടിന്റെ പ്രസക്തി ഇവിടെയാണ്.
എറണാകുളം: ബിസിനസ് വലുതോ ചെറുതോ ആകട്ടെ. തങ്ങളുടെ കൈയ്യിലുള്ള സ്മാർട്ട് ഫോണിലൂടെയോ ഇലക്ട്രോണിക് ഡിവൈസിലൂടെയോ റിമോട്ട് ആയി ഇന്ന് ബിസിനസിനെ നിയന്ത്രിക്കാൻ കഴിയും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള ബിസിനസ് ഓട്ടോമേഷന്റെ ലോകത്താണ് ബിസിനസ് രംഗം എത്തി നിൽക്കുന്നത്.
ബിസിനസ് പ്രവർത്തിക്കുമ്പോഴുള്ള ഓരോ ഘട്ടവും ഓട്ടോമേഷനിലൂടെ റിമോട്ട് ആയി മോണിറ്റർ ചെയ്യാൻ നമുക്ക് കഴിയും. ഇതിലൂടെ വളരെ വേഗത്തിൽ ബിസിനസ് വളർച്ചക്കാവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളാനുമാകും. ഇങ്ങനെ ബിസിനസിൽ എ.ഐയും ഓട്ടോമേഷനും സൃഷ്ടിക്കുന്ന മാറ്റങ്ങൾ വലുതാണ്. ഒരു സാധാരണ ഫോണിൽ നിന്നും സ്മാർട്ഫോണിലേക്ക് മാറിയപ്പോൾ നമ്മുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളേക്കാൾ പതിന്മടങ്ങായിരിക്കും ഒരു സാധാരണ ബിസിനസിൽ ഓട്ടോമേഷൻ ഉണ്ടാക്കുന്ന മാറ്റങ്ങൾ.
ഈ ഓട്ടോമേഷൻ സാധ്യതകളിലേക്കാണ് ടാൽറോപ് വെളിച്ചം വീശുന്നത്. ബിസിനസ് ഓട്ടോമേഷന്റെ സാധ്യതകളെ ഉപയോഗിച്ച് ഏതൊരു സാധാരണക്കാരനും തങ്ങളുടെ ബിസിനസിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്നതാണ് ടാൽറോപിന്റെ ബിസിനസ് കണക്ട് പ്രൊജക്ട് എന്ന് ടാൽറോപ് കോ-ഫൗണ്ടർ & സി.ഇ.ഒ സഫീർ നജ്മുദ്ദീൻ പറയുന്നു.
“വളരെ വേഗതയിലാണ് നമ്മുടെ ദൈനംദിന ജീവിതത്തെ ടെക്നോളജി മാറ്റി മറിച്ചു കൊണ്ടിരിക്കുന്നത്. അപ്പോൾ വലിയ മത്സരം നടക്കുന്ന ബിസിനസ് രംഗത്ത് ടെക്നോളജിയി സൃഷ്ടിക്കുന്ന മാറ്റങ്ങൾ നമുക്ക് ഊഹിക്കാനാകുന്നതിലും അപ്പുറമാണ്. ഈ വേഗത്തിനൊപ്പം സഞ്ചരിക്കാൻ ഏതൊരു ബിസിനസുകാരനെയും പ്രാപ്തമാക്കുന്ന രീതിയിൽ ഒരു സിസ്റ്റം വികസിപ്പിച്ചെടുക്കുന്നതിനാണ് ടാൽറോപ് ഐ.ടി ഇക്കോസിസ്റ്റത്തിന് കീഴിൽ ഗവേഷണം ആരംഭിച്ചത്’’
‘‘വൻകിട ബിസിനസുകൾ കേസ് സ്റ്റഡിയായി എടുത്തും പല മേഖലകളിലുള്ള വൻകിട ബിസനസുകാരുമായി നിരന്തരം ചർച്ചകൾ നടത്തിയും ഇന്നവേറ്റീവ് ടെക്നോളജിയെ കുറിച്ച് പഠനം നടത്തിയും നാലു വർഷം നീണ്ട എക്സ്പേർട്ട് എഞ്ചിനീയർമാരുൾപ്പെടുന്ന ടീമിന്റെ ഗവേഷണ ഫലമാണ് ബിസിനസ് കണക്ട് എന്ന പ്രൊജക്ട് രൂപപ്പെടുന്നത്. എ.ഐ ഇനേബിൾഡ് ബിസിനസ് ഓട്ടോമേഷനിലൂടെ ബിസിനസിൽ നടക്കുന്ന ദൈനംദിന കാര്യങ്ങളെ കൃത്യമായി അവലോകനം ചെയ്ത് അതിനനുസരിച്ച് കൃത്യ സമയത്ത് തന്നെ വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളാനും അതിലൂടെ കാര്യക്ഷമത വർധിപ്പിക്കാനും കഴിയുന്ന വിധത്തിൽ നൂതന ടെക്നോളജിയിലധിഷ്ഠിതമായ ഒരു എക്സ്പേർട്ട് പൂളാണ് ബിസിനസ് കണക്ടിന്റെ ഭാഗമാവുന്ന ഓരോ ബിസിനസിനും വേണ്ടി പ്രവർത്തിക്കുക. നിലവിലെ ചിലവ് കുറച്ചു കൊണ്ട് നമ്മുടെ ബിസിനസിനെ വലിയ രീതിയിൽ സ്കെയിൽ ചെയ്യാനുള്ള അവസരമൊരുങ്ങുന്നു എന്നതാണ് ബിസിനസ് കണക്ടിന്റെ മറ്റൊരു പ്രത്യേകത”- സഫീർ നജുമുദ്ദീൻ കൂട്ടിച്ചേർത്തു.
ബിസിനസ് കണക്ട് പ്രൊജക്ടിന്റെ ഭാഗമാവുമ്പോഴുള്ള പ്രധാന നേട്ടങ്ങൾ:
എ.ഐ ടൂൾസ് ഉപയോഗിച്ചുകൊണ്ടുള്ള ബിസിനസ് ഓട്ടോമേഷനിലൂടെ ഡിസിഷൻ മേക്കിംഗ്, പ്രൊഡക്ടിവിറ്റി ബൂസ്റ്റിംഗ്, ടൈം മാനേജ്മെന്റ് തുടങ്ങി നിരവധി കാര്യങ്ങളിൽ കാര്യക്ഷമമായ മാറ്റങ്ങൾ കൊണ്ടുവരാനാകും. ഇതിലൂടെ ബിസിനസിന്റെ വളർച്ച ഉറപ്പുവരുത്താം. ഇക്കാര്യങ്ങൾ എല്ലാംതന്നെ ഉറപ്പുവരുത്തുന്നതിനായി ഒരു എൻഡ്-ടു-എൻഡ് ഓട്ടോമേഷൻ സൊല്യുഷൻസാണ് ബിസിനസ് കണക്ടിലൂടെ ടാൽറോപ് നടപ്പിലാക്കുന്നത്. ഓരോ ബിസിനസിന്റെയും ഓരോ കമ്പനിയുടെയും ആവശ്യങ്ങൾ വ്യത്യസ്തമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ആവശ്യമായ കാര്യങ്ങൾ ചെയ്തു നൽകുന്നു.
ഒരു മാസം ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർക്ക് നൽകുന്ന $1400 കൊണ്ട് ആ പ്രൊജക്ടിന് ആവശ്യമായ ഡിസൈനർ, പ്രൊജക്ട് കോർഡിനേറ്റർ, പ്രൊജക്ട് മാനേജർ, ക്ലൈന്റ് റിലേഷൻസ് ടീം തുടങ്ങിയവരുടെ സേവനം കൂടി കമ്പനിക്ക് ലഭിക്കും.
ഉയർന്ന കാര്യക്ഷമത
ഒരു സാധാരണ ഐ.ടി. പ്രൊജക്ടിൽ നിന്നും വ്യത്യസ്തമായി ഒരു കമ്പനിയുടെ സ്വന്തം ഐ.ടി. ടീമിനെ പോലെ അവരുടെ മനുഷ്യവിഭവങ്ങളെ റിസർവ് ചെയ്ത് അവർക്ക് വരുന്ന ഏത് ആവശ്യവും ചെയ്തുനൽകുന്ന ഒരു ടീം ആയിരിക്കും ബിസിനസ് കണക്ടിൽ ഉണ്ടാവുക. കാര്യക്ഷമമായ ബിസിനസ് വിലയിരുത്തലുകൾ നടത്തി ഓരോ പുതിയ ആവശ്യങ്ങൾ വരുമ്പോഴും അതിന്റെ പിന്നിലെ ടെക്നിക്കൽ ആവശ്യങ്ങൾ, അത് നടപ്പാക്കാൻ എടുക്കുന്ന സമയം, ആവശ്യമായ മാൻപവർ എന്നിവ തിരിച്ചറിയാനും അവ ഉപയോഗപ്പെടുത്തിക്കൊണ്ട് ഓരോ പ്രൊജക്ടും പൂർത്തിയാക്കാനും ബിസിനസ് കണക്ട് ടീമിന് സാധിക്കും. കൃത്യമായ സമയങ്ങളിൽ പ്രൊജക്ടിന്റെ അപ്ഡേഷൻസ്, അതുകൊണ്ട് ബിസിനസിൽ വരാൻ പോകുന്ന വളർച്ച, മാറ്റങ്ങൾ തുടങ്ങിയവയെല്ലാം ഈ ടീം ബന്ധപ്പെട്ടവരെ അറിയിച്ചുകൊണ്ടിരിക്കും. എന്നാൽ എ.ഐ ബിസിനസ് ഓട്ടോമേഷനിലൂടെ മനുഷ്യസഹജമായ 'മറവി' അല്ലെങ്കിൽ ‘അലസത’ പോലുള്ള പ്രശ്നങ്ങളെ പൂർണമായും ഒഴിവാക്കാൻ കഴിയുന്നു. ഒപ്പം തെറ്റുകൾ കുറക്കാനും കൂടുതൽ കൃത്യതയോടെ തീരുമാനങ്ങളെടുക്കാനും കഴിയുന്നു.
ചെലവ് ചുരുക്കൽ
ഓട്ടോമേഷൻ ചെയ്യുന്നതിലൂടെ മാനുഷികമായ പിഴവുകളും അതു വഴിയുണ്ടാകുന്ന നഷ്ടങ്ങളും കുറക്കാൻ കഴിയുന്നു. മാനുഷികാധ്വാനം കുറയുന്നതിനാൽ ലേബർ കോസ്റ്റ് കുറക്കുന്നതിനോ നിലവിലെ മാൻ പവർ കൂടുതൽ പ്രൊഡക്ടീവായ മറ്റു മേഖലകളിലേക്ക് ഉപയോഗപ്പെടുത്തുന്നതിനോ സാധിക്കുന്നു.
ഉയർന്ന ലാഭം
ഉദാഹരണത്തിന് ഒരു റീട്ടെയിൽ ബിസിനസാണ് നിങ്ങൾ നടത്തുന്നതെന്ന് കരുതുക. ഓട്ടോമേഷനിലൂടെ സമയ നഷ്ടമില്ലാതെ സ്റ്റോക്ക് തീരുന്ന മുറക്ക് തന്നെ മാർക്കറ്റ് ആവശ്യപ്പെടുന്ന ഓർഡറുകൾ കൃത്യസമയത്ത് ഷിപ്പ് ചെയ്യാനും സെയിൽസ് വർധിപ്പിക്കാനും കൂടുതൽ ലാഭമുണ്ടാക്കാനും സാധിക്കുന്നു. ഇതുപോലെ നിങ്ങളുടെ ബിസിനസ് ഏത് മേഖലയെ ആശ്രയിച്ചുള്ളതാണെങ്കിലും ഓട്ടോമേഷൻ ചെയ്യുന്നതിലൂടെ അത് കൂടുതൽ ലാഭത്തിലാക്കാം.
കൂടുതൽ സ്കെയിലബിൾ ആക്കാം
ബിസിനസിനെ കൂടുതൽ ബ്രാഞ്ചുകളിലേക്ക് സ്കെയിൽ ചെയ്യാൻ ശ്രമിക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഓരോ ബ്രാഞ്ചിനെയും വേണ്ട വിധത്തിൽ നിയന്ത്രിക്കുക എന്നതാണ്. എന്നാൽ ഒരു ഓട്ടോമേറ്റഡ് സിസ്റ്റത്തിലൂടെ പ്രവർത്തനങ്ങൾ കൂടുതൽ സെൻട്രലൈസ്ഡാവുന്നതിനാൽ ഈ പ്രശ്നം എളുപ്പത്തിൽ മറികടക്കാം.
കൂടാതെ ഒരു ബ്രാഞ്ചിൽ നടപ്പിലാക്കിയ അതേ സിസ്റ്റം തന്നെ എളുപ്പത്തിൽ എല്ലാ ബ്രാഞ്ചുകളിലേക്കും പ്രാവർത്തികമാക്കാനും ബിസിനസ് ഓട്ടോമേഷൻ സഹായിക്കും.
ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കാം
ബിസിനസിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ സംബന്ധിച്ച കൃത്യമായ അപ്ഡേഷൻ മൊബൈൽ സ്കീനിൽ പോലും ലഭിക്കുന്നതിനാൽ നലിവിൽ ഇതിനായി ചെലവഴിക്കുന്ന സമയം ബിസിനസിന്റെ വളർച്ചക്കായി ഉപയോഗപ്പെടുത്താൻ ഓട്ടോമേഷൻ സഹായിക്കുന്നു.
ബിസിനസ് കണക്ട് പ്രൊജക്ടിനെ കുറിച്ചും നിങ്ങളുടെ ബിസിനസ് സംരംഭത്തെ എങ്ങിനെ ബിസിനസ് കണക്ടിന്റെ ഭാഗമാക്കാം എന്നതിനെ കുറിച്ചും അറിയുന്നതിനായി +91 8714 602 287 ൽ ബന്ധപ്പെടൂ.