വില്‍ ഹബ് ഓണ്‍ലൈന്‍ അന്താരാഷ്ട്ര ഇസ്‍ലാമിക് ക്വിസ് മത്സരം നീട്ടി
ഗ്രാന്‍ഡ് ലോഞ്ചുമായി ബന്ധപ്പെട്ടാണ് ക്വിസ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്
വില്‍ ഹബ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ അന്താരാഷ്ട്ര ഇസ്‍ലാമിക് ക്വിസ് മത്സരം നീട്ടി . സെപ്തംബര്‍ 12 നാണ് അന്താരാഷ്ട്ര തലത്തിലുള്ള ഓണ്‍ലൈന്‍ ഇസ്‍ലാമിക് ക്വിസ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രാന്‍ഡ് ലോഞ്ചുമായി ബന്ധപ്പെട്ടാണ് ക്വിസ് മത്സരം. 16 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ക്വിസ് മത്സരത്തിന്‍റെ ഭാഗമാകാം.
തലമുറകളെ വിദ്യാസമ്പന്നരാക്കുക (Educating Generations!) എന്ന ലക്ഷ്യം മുൻനിർത്തി വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ദമ്പതികൾ, പ്രൊഫഷണൽസ് എന്നിവർക്ക് ഓൺലൈനായും ഓഫ് ലൈനായും പഠനം സാധ്യമാകുന്ന WIL HUB ആണ് ക്വിസ് മത്സരത്തിന്‍റെ സംഘാടകര്‍. ഇന്ത്യന്‍ സമയം രാവിലെ ആറു മണി മുതല്‍ രാത്രി 9 മണിവരെയുള്ള സമയത്ത് ആര്‍ക്കും ക്വിസ് മത്സരത്തിന്‍റെ ഭാഗമാകാം.
15 വയസ് പൂര്‍ത്തിയായ മലയാളി ആയിരിക്കുക എന്നത് മാത്രമാണ് ക്വിസ് മത്സരത്തിന്‍റെ ഭാഗമാകാനുള്ള മാനദണ്ഡം. സ്വദേശികളും വിദേശികളും ആയ മലയാളികള്‍ക്ക് മത്സരത്തിന്‍റെ ഭാഗമാകാം. ഒരു മൊബൈല്‍ നമ്പർ/ ഇ-മെയിലില്‍ നിന്ന് ഒരു കാറ്റഗറിയിൽ ഒരാള്‍ക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.wilhub.com എന്ന വെബ്‍സൈറ്റ് വഴി സെപ്തംബര്‍ 10നകം രജിസ്റ്റര്‍ ചെയ്യണം.
വിദ്യാര്‍ഥികള്‍ക്കായും രക്ഷിതാക്കള്‍ക്കായും മൂന്ന് വിഭാഗങ്ങളായിട്ടാണ് മത്സരം. 16 മുതല്‍ 25 വയസ് വരെയുള്ള വിദ്യാര്‍ത്ഥികളെ ഒരു വിഭാഗമായും 26 മുതല്‍ 45 വരെയും 45ന് മുകളിലും ആയി രക്ഷിതാക്കളെ രണ്ട് വിഭാഗങ്ങളായും തിരിച്ചിരിക്കുന്നു. വില്‍ ഹബ് ഗ്രാന്‍ഡ് ലോഞ്ച് ദിവസമായിരിക്കും വിജയികളെ പ്രഖ്യാപിക്കുക.