ഒരു വര്‍ഷം 12.17 കോടി രൂപ നികുതി; ധോണിക്ക് മറ്റൊരു ‘റെക്കോര്‍ഡ്’
2016 - 17 ല്‍ നികുതിയിനത്തില്‍ 10.93 കോടി രൂപയാണ് ധോണി അടച്ചതെന്ന് ആദായ നികുതി വകുപ്പ് കമ്മീഷണര്‍ വി. മഹാലിംഗം പറഞ്ഞു. എന്നാല്‍ അന്ന് ധോണിയായിരുന്നില്ല ഏറ്റവും കൂടുതല്‍ വരുമാന നികുതി അടച്ചത്.
ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ ആദായ നികുതിയൊടുക്കുന്നത് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയാണെന്ന് റിപ്പോര്‍ട്ട്. 2017 -18 വര്‍ഷത്തില്‍ 12.17 കോടി രൂപയാണ് ധോണി നികുതി അടച്ചത്. സംസ്ഥാനത്ത് ഇത്രയധികം പണം നികുതിയായി മറ്റാരും അടച്ചിട്ടില്ല. അടുത്ത വര്‍ഷത്തേക്കുള്ള നികുതിയിനത്തില്‍ മൂന്നു കോടി രൂപ ധോണി അഡ്വാന്‍സായി അടച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
2016 - 17 സാമ്പത്തിക വര്‍ഷത്തില്‍ നികുതിയിനത്തില്‍ 10.93 കോടി രൂപയാണ് ധോണി അടച്ചതെന്ന് ആദായ നികുതി വകുപ്പ് കമ്മീഷണര്‍ വി. മഹാലിംഗം പറഞ്ഞു. എന്നാല്‍ അന്ന് ധോണിയായിരുന്നില്ല ഏറ്റവും കൂടുതല്‍ വരുമാന നികുതി അടച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പരസ്യ വരുമാനം ലഭിക്കുന്നവരില്‍ മുന്‍നിരയിലാണ് ധോണിയുടെ സ്ഥാനം.
ഇതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനം മൂലം ധോണി വിരമിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നു ഉയര്‍ന്നു കഴിഞ്ഞു. കളിക്കിടെ അമ്പയറുടെ കൈയ്യില്‍ നിന്നും പന്ത് വാങ്ങിയതോടെ ധോണി വിരമിക്കുകയാണെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി, ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ തള്ളി രംഗത്തെത്തിയിരുന്നു.