ജലജ് സക്‌സേനക്ക് സെഞ്ച്വറി; രണ്ടാം ദിനം നിറഞ്ഞത് കേരളം, ലീഡിലേക്ക് 

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രപ്രദേശിനെതിരായ മത്സരത്തില്‍ കേരളം ലീഡിലേക്ക്. 

Update: 2018-11-13 12:08 GMT
ജലജ് സക്‌സേനക്ക് സെഞ്ച്വറി; രണ്ടാം ദിനം നിറഞ്ഞത് കേരളം, ലീഡിലേക്ക് 
AddThis Website Tools
Advertising

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രപ്രദേശിനെതിരായ മത്സരത്തില്‍ കേരളം ലീഡിലേക്ക്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 227 എന്ന ശക്തമായ നിലയിലാണ്. നേരത്തെ ആന്ധ്രയുടെ ഒന്നാം ഇന്നിങ്‌സ് 254ല്‍ അവസാനിച്ചിരുന്നു. സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുന്ന ജലജ് സക്‌സേനയാണ് കേരളത്തെ മികച്ച സ്‌കോറിലെത്തിച്ചത്. കെ.ബി അരുണ്‍ കാര്‍ത്തിക് 56 റണ്‍സ് നേടി. സക്‌സേനക്കൊപ്പം 34 റണ്‍സുമായി രോഹന്‍ പ്രേം ആണ് ക്രീസില്‍.

ഓപ്പണിങില്‍ തന്നെ മികച്ച കൂട്ടുകെട്ടാണ് സക്‌സേന-അരുണ്‍ കാര്‍ത്തിക് സംഖ്യം നേടിയത്. 139 റണ്‍സാണ് ഓപ്പണിങ് കൂട്ടുകെട്ടില്‍ ഈ സഖ്യം നേടിയത്. കാര്‍ത്തികിനെ മുഹമ്മദ് ഖാന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കിയെങ്കിലും പിന്നീട് എത്തിയ രോഹന്‍ പ്രേമുമൊത്ത്‌, ജലജ് സക്സേന സ്കോര്‍ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു. രോഹന്‍ പ്രേം പതുക്കെയാണ് ഇന്നിങ്‌സ് കെട്ടിപ്പൊക്കിയത്. 132 പന്തില്‍ നിന്നാണ് പ്രേം 34 റണ്‍സ് നേടിയത്. എട്ടിന് 225 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്ന ആന്ധ്രക്ക് 29 റണ്‍സെ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.

കടപ്പാട്; ബി.സി.സി.ഐ

ബാറ്റിങ് തെരഞ്ഞെടുത്തത് മുതല്‍‌ കേരളത്തിന്‍റെ മേധാവിത്വമായിരുന്നു. 116 റണ്‍സെടുക്കുന്നതിനിടയ്ക്ക് ആന്ധ്രയുടെ അഞ്ച് വിക്കറ്റുകളാണ് വീണത്. എന്നാല്‍ സെഞ്ച്വറി നേടിയ റിക്കി ഭൂയി, ആന്ധ്രയെ 200 കടത്തുകയായിരുന്നു. 45 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ശിവചരണ്‍ സിങ്, ഭുയിക്ക് പിന്തുണ കൊടുത്തു. എന്നാല്‍ ഇരുവരെയും പുറത്താക്കി കേരളം തിരിച്ചെത്തി. വാലറ്റത്തെ എളുപ്പം മടക്കാമെന്ന് കരുതിയെങ്കിലും ആന്ധ്ര കളി രണ്ടാം ദിവസത്തിലേക്ക് ബാറ്റിങ് നീട്ടുകയായിരുന്നു.

Tags:    

Similar News