റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്‍; നഷ്ട സ്വപ്നങ്ങളുടെ രാജാക്കന്‍മാര്‍
മൂന്ന് തവണയാണ് ബാംഗ്ലൂര്‍ ഫൈനലില്‍ തോറ്റത്.
പ്രതിഭകളുടെ ധാരാളിത്തം, കരുത്തുറ്റ ആരാധക പിന്തുണ ഒരു ഐപിഎല്‍ ടീമിന് ലഭിക്കേണ്ട എല്ലാം കൊണ്ടും സമ്പന്നനമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. പക്ഷേ ഒന്നു മാത്രം അവര്‍ക്ക് ഇപ്പോഴും കൈയ്യെത്താ ദൂരത്താണ്-ഐപിഎല്‍ കിരീടം.
ലീഗില്‍ ടീം അവസാന സ്ഥാനത്തു നില്‍ക്കുമ്പോഴും ബംഗ്ലളൂരു ചിന്നസാമി സ്റ്റേഡിയത്തില്‍ തളരാതെ ടീമിന് വേണ്ടി അലറി വിളിക്കുന്ന ആരാധകര്‍ക്ക് വേണ്ടിയെങ്കിലും ഈ കപ്പ് അവര്‍ക്ക് ആവശ്യമാണ്.
പലപ്പോഴും കിരീടത്തിന് തൊട്ടടുത്ത് വരെയെത്തിയെങ്കിലും കിരീട ദുഃഖം മാത്രം അവരുടേത് മാറിയില്ല. മൂന്ന് തവണയാണ് ബാംഗ്ലൂര്‍ ഫൈനലില്‍ പരാജയപ്പെട്ടത്. നായകന്‍ കോലി, ഡിവില്ലേഴ്സ് തുടങ്ങി ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുടെ നിരയാണ് അവര്‍. 13 വര്‍ഷം കളിച്ചിട്ടും ഒരു കപ്പ് പോലും നേടാനാകാത്ത നാണക്കേട് മാറ്റാന്‍ അരയും തലയും മുറുക്കി ഇറങ്ങുകയാണ് ബാംഗ്ലൂര്‍. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ കഴിഞ്ഞ 13 സീസണിലെ പ്രകടനം ഒന്ന് പരിശോധിക്കാം.
2008-എട്ടു ടീമുകളിൽ ഏഴാം സ്ഥാനത്ത്
2009-രണ്ടാം സ്ഥാനക്കാർ
2010-മൂന്നാം സ്ഥാനക്കാർ
2011-രണ്ടാം സ്ഥാനക്കാർ
2012-ഒമ്പത് ടീമുകളിൽ അഞ്ചാം സ്ഥാനത്ത്
2013-ഒമ്പത് ടീമുകളിൽ അഞ്ചാം സ്ഥാനത്ത്
2014-എട്ടു ടീമുകളിൽ ഏഴാം സ്ഥാനത്ത്
2015-മൂന്നാം സ്ഥാനക്കാർ
2016-രണ്ടാം സ്ഥാനക്കാർ
2017-എട്ടു ടീമുകളിൽ അവസാന സ്ഥാനക്കാർ
2018-എട്ടു ടീമുകളിൽ ആറാം സ്ഥാനത്ത്
2019-എട്ടു ടീമുകളിൽ അവസാന സ്ഥാനക്കാർ
2020-എട്ടു ടീമുകളിൽ നാലാം സ്ഥാനത്ത്
ആരാധകര്‍ ഫാന്‍ ഫൈറ്റുകളില്‍ തര്‍ക്കിക്കാന്‍ ഉപയോഗിക്കുന്ന എന്‍റര്‍ടെയിന്‍മെന്‍റ് മാത്രം പറഞ്ഞു ഇനിയും ബാഗ്ലൂരിന് പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല.