ശിഖര്‍ ധവാന് പുതിയ റെക്കോര്‍ഡുകള്‍
ഡേവിഡ് വാർണറെ പിന്തള്ളിയാണ് ധവാൻ ഈ നേട്ടത്തിലെത്തിയത്.
ചെന്നൈക്കെതിരേ നേടിയ 85 റൺസ് പ്രകടനത്തിലൂടെ ഡൽഹി ക്യാപ്പിറ്റൽസിന്‍റെ ശിഖർ ധവാന് ഐപിഎല്ലിൽ പുതിയ റെക്കോർഡുകള്‍. ഈ പ്രകടനത്തോടെ ധവാൻ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളിൽ മൂന്നാമത്തെ ബാറ്റ്‌സ്മാനായി ധവാൻ മാറി.
സൺറൈസേഴ്‌സിന്‍ നായകൻ ഡേവിഡ് വാർണറെ പിന്തള്ളിയാണ് ധവാൻ മൂന്നാം സ്ഥാനത്തെത്തിയത്. 5,283 റൺസാണ് ധവാന്‍റെ ഇതുവരെയുള്ള ഐപിഎൽ നിന്നുള്ള സമ്പാദ്യം.
ഇതോടെ ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ റൺസ് നേടിയ ആദ്യ മൂന്ന് താരങ്ങളും ഇന്ത്യൻ ബാറ്റ്‌സ്മാൻമാരായി. 5,911 റൺസുമായി ബാഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് നായകൻ കോലിയാണ് പട്ടികയിൽ ഒന്നാമത്. 5,422 റൺസുമായി ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്‌നയാണ് രണ്ടാമത്.
ഇതു കൂടാതെ ചെന്നൈ സൂപ്പർ കിങ്‌സിനെതിരേ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനായും ധവാൻ മാറി. 901 റൺസ് നേടിയ കോലിയെയാണ് ധവാൻ പിന്തള്ളിയത്. 910 റൺസാണ് ധവാൻ ഇതുവരെ ചെന്നൈക്കെതിരേ അടിച്ചുകൂട്ടിയത്.