പാണ്ഡ്യ സഹോദരന്മാര്‍ ഇനി എതിര്‍ ചേരിയില്‍; ഇരുവരും 'മുബൈക്ക് പുറത്ത്' ആദ്യം

ക്രൂനാല്‍ പാണ്ഡ്യയെ 8.25 കോടിക്കാണ് ലഖ്‌നൗ ടീമിലെത്തിച്ചത്.

Update: 2022-02-14 06:36 GMT
Advertising

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണില്‍ ഹാര്‍ദിക് പാണ്ഡ്യയും ക്രൂനാല്‍ പാണ്ഡ്യയും പരസ്പരം ഏറ്റുമുട്ടും. ആദ്യമായാണ് ഈ 'മുംബൈ സഹോദരന്മാര്‍' രണ്ട് ടീമുകളിലായി ഇടംപിടിക്കുന്നത്. ഇരുവരും ഇത്രയും നാള്‍ മുംബൈ ഇന്ത്യന്‍സിനായാണ് കളിച്ചുകൊണ്ടിരുന്നത്. ഹാര്‍ദിക് പാണ്ഡ്യ 2015 ല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയപ്പോള്‍ ക്രൂനാല്‍ പാണ്ഡ്യ 2016 ലാണ് മുംബൈ നിരയിലെത്തുന്നത്.

മുംബൈ ഇന്ത്യന്‍സിലെ നീണ്ട കരിയറിനൊടുവില്‍ ഇത്തവണ മാനേജ്മെന്‍റ് ഇരുവരെയും റിലീസ് ചെയ്യുകയായിരുന്നു.ഹാര്‍ദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സ്  ടീമിലെത്തിച്ചപ്പോള്‍ സഹോദരന്‍ ക്രൂനാലിനെ ലഖ്‌നൗ ആണ് സ്വന്തമാക്കിയത്. രണ്ട് ടീമുകളും ഐ.പി.എല്ലില്‍ പുതിയതാണെന്നതും മറ്റൊരു പ്രത്യേകതയാണ്.

ക്രൂനാല്‍ പാണ്ഡ്യയെ 8.25 കോടിക്കാണ് ലഖ്‌നൗ ടീമിലെത്തിച്ചത്. ഐ.പി.എല്‍ മെഗാലേലത്തിന് മുമ്പ് തന്നെ ഹാര്‍ദിക് പാണ്ഡ്യയെ 15 കോടിക്ക് ഗുജറാത്ത് സ്വന്തമാക്കിയിരുന്നു. മുംബൈ ഇന്ത്യന്‍സിനായി 92 മത്സരങ്ങള്‍ കളിച്ച ഹാര്‍ദിക പാണ്ഡ്യ 1476 റണ്‍സും 42 വിക്കറ്റും നേടിയിട്ടുണ്ട്. ക്രൂനാല്‍ പാണ്ഡ്യ 84 മത്സരങ്ങളില്‍ 1143 റണ്‍സും 51 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News