മാധ്യമപ്രവര്‍ത്തകര്‍ സ്വയം നിയന്ത്രിക്കണം; ഭീഷണിയുമായി ചൌധരി ലാല്‍ സിങ്

കത്വവ കേസില്‍ കാശ്മീര്‍ മാധ്യമപ്രവര്‍ത്തകര്‍ തെറ്റായ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് ചൌധരി ആരോപിച്ചു. ഷുജാഅത്തിന്‍റെ കുടംബത്തിന് സംഭവിച്ചത് പോലെ നിങ്ങളുടെ ജീവിതവുമാകണമോയെന്ന് സിങ് ചോദിച്ചു

Update: 2018-06-23 12:52 GMT
Advertising

റൈസിങ് കശ്മീര്‍ പത്രാധിപര്‍ ഷുജാഅത്ത് ബുഖാരിയുടെ കൊലപാതകം പോലുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വയം നിയന്ത്രിക്കണമെന്ന് ബി.ജെ.പി മുന്‍ മന്ത്രി ചൌധരി ലാല്‍ സിങ്. കത്വവ പീഡന കൊലപാതക കേസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് തെറ്റ് സംഭവിച്ചുവെന്ന് ആരോപിച്ച് കൊണ്ടായിരുന്നു ബി.ജെ.പി നേതാവിന്‍റെ മുന്നറിയിപ്പ്.

കത്വവ പീഡന കൊലപാതക കേസില്‍ കാശ്മീര്‍ മാധ്യമപ്രവര്‍ത്തകര്‍ തെറ്റായ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചുകൊണ്ടാണ് ചൌധരി ലാല്‍ സിങ് മാധ്യമപ്രവര്‍ത്തകര്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. ഷുജാഅത്തിന്‍റെ കുടംബത്തിന് സംഭവിച്ചത് പോലെ നിങ്ങളുടെ ജീവിതവുമാകണമോയെന്ന് ചൌധരി ലാല്‍സിങ് ചോദിച്ചു.

എന്നാല്‍ കാശ്മീരിലെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണ് ചൌധരി ലാല്‍ സിങ് ചെയ്തതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള കുറ്റപ്പെടുത്തി. ഷുജാത്ത് ബുഹാരിയുടെ മരണം മറ്റ് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനുള്ള ഉപാധിയായാണ് ഗുണ്ടകള്‍ കാണുന്നതെന്നും ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചു. കത്വവ പീഡനകൊലപാതക കേസില്‍ പ്രതികളെ അനുകൂലിച്ച് നടന്ന പ്രകടനത്തില്‍ പങ്കെടുത്തതിന് പിന്നാലെ ചൌധരി ലാല്‍ സിങ്ങിന് മന്ത്രിസ്ഥാനം നഷ്ടമായിരുന്നു.

Tags:    

Similar News