ഫ്‌ളാറ്റിലെ അടുക്കളയിൽ കഞ്ചാവുകൃഷി, പരിപാലിക്കാൻ പ്രത്യേക ഫാനും എൽ.ഇ.ഡി ബൾബുകളും; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

കൊച്ചി ഇൻഫോ പാർക്കിലെ ഓപറേഷൻ എക്‌സിക്യൂട്ടീവ് വിഭാഗത്തിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനി അപർണ റെജിയും കോന്നി സ്വദേശിയായ സുഹൃത്ത് അലൻ രാജു എന്നിവരാണ് അറസ്റ്റിലായത്

Update: 2022-09-16 01:30 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ഫ്‌ളാറ്റിലെ അടുക്കളയിൽ കഞ്ചാവ് ചെടി വളർത്തിയ യുവതിയും സുഹൃത്തും കൊച്ചിയിൽ പൊലീസ് പിടിയിൽ. ഇൻഫോ പാർക്കിലെ ഓപറേഷൻ എക്‌സിക്യൂട്ടീവ് വിഭാഗത്തിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനിയായ അപർണ റെജി, കോന്നി സ്വദേശി അലൻ രാജു എന്നിവരാണ് അറസ്റ്റിലായത്. ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ എം.ഡി.എം.എയുടെ ഉപയോഗമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തുന്നത്.

കൊച്ചി ഇൻഫോപാർക്കിന് സമീപത്തെ ഇടച്ചിറ ഫ്‌ളാറ്റിലെ യുവാവിന്റെ കൊലപാതകത്തിനുശേഷം നഗരത്തിലെ ഫ്‌ളാറ്റുകൾ പൊലീസും നാർക്കോട്ടിക്‌സ് വിഭാഗവും നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് തൃക്കാക്കര അജന്ത അപ്പാർട്‌മെന്റിലെ രണ്ടാം നിലയിലെ ബി ത്രീ ഫ്‌ലാറ്റിലെ കഞ്ചാവ് കൃഷി പൊലീസ് കൈയോടെ പൊക്കിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

അപർണയും സുഹൃത്ത് അലൻ രാജുവും ഫ്‌ളാൽ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. അടുക്കളയിൽ ചെടിച്ചട്ടിയിൽ പ്രത്യേകം പരിപാലിച്ചായിരുന്നു കഞ്ചാവ് കൃഷി. ചെടിക്ക് വെളിച്ചം കിട്ടാൻ ചുറ്റിലും എൽ.ഇ.ഡി ബൾബുകൾ വച്ചും മുഴുവൻ സമയം ഈർപ്പം നിലനിർത്താൻ ചെടിച്ചട്ടിക്ക് താഴെയായി പ്രത്യേകം തയാറാക്കിയ എക്‌സോഫാനും ഘടിപ്പിച്ചിരുന്നു. നട്ടുവളർത്തിയ നാലുമാസമായ കഞ്ചാവുചെടിക്ക് ഒന്നര മീറ്റർ പൊക്കമുണ്ട്.

നാർക്കോട്ടിക് സെൽ സ്‌പെഷൽ വിഭാഗമായ ഡാൻസാഫ് ടീമാണ് ഫ്‌ളാറ്റിൽ പരിശോധന നടത്തിയത്. അപ്പാർട്‌മെന്റുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധന ശക്തമായി തുടരാനാണ് പൊലീസിന്റെയും നാർക്കോട്ടിക്‌സ് വിഭാഗത്തിന്റെയും തീരുമാനം.

Summary: Young woman and her friend who grew cannabis plants in the kitchen were arrested by the police in Kochi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News