ഗർഭിണിയായ ഭാര്യയെ ബൈക്കിൽ കെട്ടി റോട്ടിൽ വലിച്ചിഴച്ചു! കൊടുംക്രൂരത യു.പിയിൽ

പ്രണയത്തിലായിരുന്ന രാംഗോപാലും സുമനും മൂന്നു വർഷം മുൻപാണ് വിവാഹിതരാകുന്നത്

Update: 2023-01-15 09:41 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: എട്ടു മാസം ഗർഭിണിയായ ഭാര്യയെ ബൈക്കിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് യുവാവ്. ഉത്തർപ്രദേശിലെ പിലിബിത്തിലാണ് ക്രൂരമായ സംഭവം. ഭർത്താവിന്റെ മദ്യപാനശീലം ചോദ്യംചെയ്തതിനായിരുന്നു കൊടുംക്രൂരത. സംഭവത്തിൽ പിലിബിത്തിലെ ഗുംങ്ചായ് സ്വദേശി രാംഗോപാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ചയാണ് സംഭവം നടന്നത്. മദ്യലഹരിയിൽ വീട്ടിലെത്തിയ രാംഗോപാലിനോട് ഭാര്യ സുമൻ കയർത്തതായിരുന്നു സംഭവത്തിനു തുടക്കം. ഇതിൽ രോഷാകുലനായ രാംഗോപാൽ സുമനെ മർദിച്ചു. തുടർന്നായിരുന്നു തന്റെ ബൈക്കിൽ കെട്ടി 200 മീറ്ററിലേറെ റോഡിലൂടെ വലിച്ചിഴച്ചത്.

സംഭവം കണ്ടുനിന്ന നാട്ടുകാർ ഇടപെട്ട് തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ രാംഗോപാലിന്റെ സഹോദരൻ എത്തിയാണ് ഇയാളെ തടഞ്ഞത്. ഉടൻ തന്നെ സുമനെ ആശുപത്രിയിലെത്തിച്ചു. യുവതി ചികിത്സയിൽ തുടരുകയാണ്.

സംഭവവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രാംഗോപാലിനെ കസ്റ്റഡിയിലെടുത്തു. സുമന്റെ സഹോദരൻ വൈശ്പാൽ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. നരഹത്യാശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

നേരത്തെ പ്രണയത്തിലായിരുന്ന ഇരുവരും മൂന്നു വർഷംമുൻപാണ് വിവാഹം കഴിക്കുന്നത്. എന്നാൽ, ഇതിനുശേഷം രാംഗോപാൽ മയക്കുമരുന്നിനും ലഹരിക്കും അടിമയാകുകയായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതേചൊല്ലി ഇവർ തമ്മിൽ നിരന്തരം തർക്കമുണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട്.

Summary: Alcoholic husband tied his pregnant wife to his motorbike and dragged her for more than 200 meters for protesting against his drinking habits. The incident took place in the Ghungchai, Pilibhit, Uttar Pradesh

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News