വിദേശത്തൊരു പിജി; അതാണിപ്പോള്‍ ട്രെന്‍ഡ്

നാട്ടിലൊരു ജോലി ലഭിക്കാത്തതുകൊണ്ടായിരുന്നു പണ്ടുള്ളവര്‍ പ്രവാസികളായിരുന്നതെങ്കില്‍ ഇന്ന് പ്രവാസിയാകാന്‍ വേണ്ടി നല്ല വിദ്യാഭ്യാസം നേടുകയാണ് പുതിയ തലമുറ... മീഡിയ വണ്‍ പരമ്പര തുടരുന്നു- പറക്കാം പഠിക്കാം

Update: 2022-03-09 10:45 GMT
Advertising

വിദേശത്ത് സെറ്റില്‍ഡാകണം, അതിന് ഗ്ലോബല്‍ മാര്‍ക്കറ്റില്‍ നല്ലൊരു ജോബ് ഓപ്പര്‍ച്യുണിറ്റി ലഭിക്കണം- ബിരുദത്തിന് ശേഷം ഉന്നത പഠനത്തിനൊരുങ്ങുന്ന ഏതൊരു വിദ്യാര്‍ത്ഥിയുടെയും പ്രധാന ലക്ഷ്യങ്ങളാണിതെല്ലാം. മാസ്റ്റേഴ്സ് പഠനം, വിദേശത്താക്കുക എന്നത് തന്നെയാണ് ആ ലക്ഷ്യത്തിലേക്കുള്ള ഈസി റൂട്ട്. അതാണ് ഇപ്പോള്‍ ട്രെന്‍ഡും. ട്രെന്‍ഡ് എന്നതിനെക്കാളുപരി, മൈഗ്രേഷന്‍- അതാണ് പുതിയ തലമുറയുടെ ഫോക്കസ്. ഒരുപാട് രാജ്യങ്ങള്‍ ഇന്നത്തെ കാലത്ത് മൈഗ്രേഷനും ഇന്‍വെസ്റ്റ്മെന്റും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നുണ്ടുതാനും.

കൂടാതെ വിദേശപഠനത്തിന് അവസരം ലഭിക്കുന്ന പെണ്‍കുട്ടികള്‍, ആണ്‍കുട്ടികളെക്കാള്‍ മുന്‍പന്തിയിലെത്തുന്നുണ്ടെന്നും കണക്കുകള്‍ തെളിയിക്കുന്നുണ്ട്. കാരണം ചിന്തിക്കുന്നതിനും സ്വപ്നം കാണുന്നതിനും പെണ്‍കുട്ടികള്‍ക്ക് പരിധികള്‍ നിശ്ചയിക്കുന്ന സമൂഹമാണ് ഇന്നും ഇന്ത്യയിലേത്.. പക്ഷേ തങ്ങള്‍ക്ക് സമൂഹം നിശ്ചയിച്ച പരിധികളെയെല്ലാം മറികടക്കാന്‍ വിദേശത്തെ പഠനം പെണ്‍കുട്ടികളെ ശരിക്കും സഹായിക്കുന്നുണ്ട്. മറ്റൊന്ന് ഭിന്നശേഷിയുള്ളവരാണ്. പാശ്ചാത്യലോകത്ത് ഇവര്‍ക്ക് കൂടുതല്‍ ചലന സ്വാതന്ത്ര്യവും പരിഗണനയും സാധ്യതകളും ഉണ്ട്. കൂടുതല്‍ സ്വതന്ത്രരാവാനും കാര്യങ്ങള്‍ സ്വന്തമായി ചെയ്യാനുള്ള പ്രാപ്തി കൈവരിക്കാനും വിദേശപഠനം ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു.

വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തതിനാല്‍, നാട്ടിലൊരു ജോലി ലഭിക്കാത്തതുകൊണ്ടായിരുന്നു പണ്ടുള്ളവര്‍ പ്രവാസികളായിരുന്നതെങ്കില്‍ ഇന്ന് പ്രവാസിയാകാന്‍ വേണ്ടി നല്ല വിദ്യാഭ്യാസം നേടുകയാണ് പുതിയ തലമുറ. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, അയര്‍ലന്‍റ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എല്ലാം മലയാളികളുടെ മൈഗ്രേഷന്‍ ലിസ്റ്റിലുണ്ട്. മാത്രമല്ല നേരത്തെ ഒറ്റയ്ക്കായിരുന്നു പണി തേടി മലയാളികള്‍ കടല്‍ കടന്നതെങ്കില്‍ ഇന്ന് കുടുംബത്തെ ഒന്നാകെ കൂടെ കൂട്ടുകയാണ്.

ഉന്നത നിലവാരത്തിലുള്ള പഠനം, പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലി, പഠനത്തിന് ശേഷം തൊഴില്‍ ലഭിക്കുമെന്ന ഉറപ്പ് ഇതു മാത്രമല്ല- വിദേശത്ത് പെര്‍മന്റ് റെസിഡെന്‍സി കൂടി ലക്ഷ്യമാക്കിയാണ് പലരും അബ്രോഡ് പഠനം തെരഞ്ഞെടുക്കുന്നത്. പല വിദേശരാജ്യങ്ങളും അവിടെ പഠിക്കുന്നവര്‍ക്ക് ഒരു നിശ്ചിത കാലയളവില്‍ അവിടെ തുടരാന്‍ അനുമതിയും നല്‍കുന്നുണ്ട്. ആ കാലം കൊണ്ട് അവിടെ മികച്ച ഒരു ജോലി അവര്‍‌ക്ക് ലഭിക്കുന്നുമുണ്ട്. 

Full View

ഇനി നല്ല രാജ്യമേതാണ്, യൂണിവേഴ്സിറ്റിയേതാണ്, ചെലവ് എത്ര വരും, സ്കോളര്‍ഷിപ്പ് കിട്ടുമോ എന്നിങ്ങനെയുള്ള ആശങ്കയുള്ളവര്‍ക്ക് അതിനുള്ള പരിഹാരവുമുണ്ട്. അതാണ് ആര്‍ക്കൈസ് സ്റ്റഡി അബ്രോഡിന്‍റെ ട്രാന്‍സ്പരന്‍റ് ഇന്‍ററാക്ടീവ് സിസ്റ്റം അഥവാ ടിഐഎസ്. പ്രവേശനപരീക്ഷയില്‍ ലഭിക്കുന്ന സ്കോറും ജീവിതചെലവും സ്കോളര്‍ഷിപ്പ് തുകയും കണക്കു കൂട്ടി ഏത് രാജ്യത്ത്, ഏത് യൂണിവേഴ്സിറ്റിയില്‍, എന്ത് പഠിക്കണമെന്ന തീരുമാനമെടുക്കാന്‍ ടിഐഎസ് വിദ്യാര്‍ത്ഥിയെ സഹായിക്കും. കൂടാതെ വിമാനടിക്കറ്റ് ബുക്ക് ചെയ്യാനും, താമസ സൌകര്യമൊരുക്കാനും വിസയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൃത്യമാണെന്ന് ഉറപ്പുവരുത്താനും ടിഐഎസ് കുട്ടിക്കൊപ്പം ഉണ്ടാകും...


കൂടുതല്‍ വിവരങ്ങള്‍ക്ക്:

First Step - Arkaiz - Your Trusted Study Abroad Partner

Tags:    

By - ഖാസിദ കലാം

contributor

Similar News