പത്താംക്ലാസ്, പ്ലസ്ടു തുല്യപരീക്ഷ: NIOS 2022 ഏപ്രിൽ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
ജൂലൈ 31 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. പിഴയോട് കൂടി ഓഗസ്റ്റ് 31 വരെയും അപേക്ഷിക്കാം.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ് (NIOS) 2022 ഏപ്രിൽ ബാച്ചിലേക്ക് പരീക്ഷ എഴുതുന്നതിനു അപേക്ഷ ക്ഷണിച്ചു.
പ്രോഗ്രാമുകൾ
രണ്ട് വ്യത്യസ്തതലത്തിലുള്ള കോഴ്സുകൾ ആണ് NIOS നൽകുന്നത്. രണ്ട് പ്രോഗ്രാമുകൾക്കും ഉയർന്ന പ്രായപരിധി ഇല്ല.
- സെക്കണ്ടറി അഥവാ പത്താംക്ലാസ് തുല്യം.
- സീനിയർ സെക്കണ്ടറി അഥവാ 12ാം ക്ലാസ് തുല്യം.
യോഗ്യത
- സെക്കണ്ടറി അഥവാ പത്താംക്ലാസ് തുല്യപരീക്ഷയ്ക്ക്, 14 വയസ്സ് പൂർത്തിയാക്കിയ എട്ടാംക്ലാസ് പാസ്സായവർക്കും, 14 വയസ്സ് പൂർത്തിയാക്കി തുടര്‍ന്ന് പഠിക്കാന്‍ താല്പര്യമുള്ളവർക്കും അപേക്ഷിക്കാം.
- സീനിയർ സെക്കണ്ടറി അഥവാ 12ാം ക്ലാസ് തുല്യ പരീക്ഷയ്ക്ക് 15 വയസ്സ് പൂർത്തിയാക്കിയ പത്താംക്ലാസ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം.
എല്ലാ പ്രോഗ്രാമുകൾക്കും രണ്ട് ഭാഷാപഠനം ഉൾപ്പെടെ അഞ്ചുവിഷയങ്ങളാണ് പഠിക്കേണ്ടത്. പഠിതാക്കളുടെ താത്പര്യമനുസരിച്ച് വിഷയങ്ങൾ തെരഞ്ഞെടുക്കാം. പഠനം പാതിവഴിയിൽ നഷ്ടപ്പെട്ടവർക്കും കുറഞ്ഞ കാലാവധിയിൽ പഠനം തീർക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രോഗ്രാമുകള്‍ക്ക് ചേരാവുന്നതാണ്. NIOS സർട്ടിഫിക്കറ്റ് PSC / UPSC തുടങ്ങിയ പരീക്ഷകൾക്കും ഉപരിപഠനത്തിനും യോഗ്യമാണ്. ജൂലൈ 31 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. പിഴയോട് കൂടി ഓഗസ്റ്റ് 31 വരെയും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്
ഫോണ്‍: 9072616300