IELTS എക്സാം: ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ മികച്ച സ്കോര്‍ നേടാന്‍ എന്തെല്ലാം ശ്രദ്ധിക്കണം

പലര്‍ക്കും കാലിടറി വീഴുന്ന ഒരു ഏരിയയാണ് IELTS എക്സാം. എവിടെയാണ് അതിന്‍റെ സ്ട്രാറ്റജികള്‍ പിഴക്കുന്നത്. IELTS എക്സാമിന് അങ്ങനെ എന്തെങ്കിലും പ്രത്യേകിച്ച് സ്ട്രാറ്റജികള്‍ ഉണ്ടോ.

Update: 2022-03-17 12:29 GMT
By : Web Desk
Advertising

മലയാളികളുടെ വിദേശപഠനം, വിദേശജോലി എന്നിവയെല്ലാം ഇപ്പോള്‍ സര്‍വസാധാരണയായി മാറിക്കഴിഞ്ഞു. പക്ഷേ ആ കടമ്പ കടക്കാന്‍ മലയാളികളെ സംബന്ധിച്ച് വില്ലനാകുന്നത് IELTS പരീക്ഷയാണ്. വിദേശയാത്രയ്ക്കൊരുങ്ങുന്ന ഒരു വ്യക്തിയുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം അളക്കുന്ന ഒരു പരീക്ഷയാണ് ഇന്‍റര്‍ നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (IELTS). ഇംഗ്ലീഷ് സംസാരിക്കുന്ന, ആശയവിനിമയത്തിന് ആ ഭാഷ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഉപരിപഠനത്തിനും ജോലിക്കും പോകുന്നവരായാലും ഈ രാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ക്കാന്‍ ആഗ്രഹിക്കുന്നവരായാലും നിര്‍ബന്ധമായും IELTS പരീക്ഷ എഴുതി നിശ്ചിത സ്കോര്‍ വാങ്ങിയിരിക്കണം.

വിദേശയാത്രയ്ക്കൊരുങ്ങുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഭാഷാപഠനം ഒരു മാരത്തോണ്‍ ആണ്. അതിലേക്ക് എത്താന്‍ ഒരിക്കലും ഒരു എളുപ്പവഴിയില്ല. ചിട്ടയായ പഠനരീതി തന്നെയാണ് അതിലേക്കുള്ള എളുപ്പവഴി. പരീക്ഷയ്ക്കൊരുങ്ങുന്ന ഒരു വ്യക്തി, വിദ്യാര്‍ത്ഥി ഭാഷാപഠനത്തില്‍ എവിടെ നില്‍ക്കുന്നു എന്നതിനനുസരിച്ച് വേണം തങ്ങളുടെ പഠനം തുടങ്ങാനും പരീക്ഷയെ സമീപിക്കാനും. എന്താണ് IELTS എക്സാം, 7മുതല്‍ 9വരെയുള്ള ബാന്‍ഡുകള്‍ (സ്കോറുകള്‍) എങ്ങനെ നേടാം എന്നിങ്ങനെ ചില കാര്യങ്ങളാണ് പരീക്ഷയ്ക്കൊരുങ്ങുന്ന ഒരു വ്യക്തി ആദ്യം അറിഞ്ഞിരിക്കേണ്ടത്.

വിദേശയാത്രയ്ക്ക്  ഒരുങ്ങുന്ന ഒരു വ്യക്തിയുടെ ആശയവിനിമയ ശേഷി (Communication Skill), അവന്‍റെ സംസാരശേഷിയെയും (Speaking skill) എഴുത്തുശേഷിയെയും (writing skill) കേട്ടുമനസ്സിലാക്കാനുള്ള കഴിവിനെയും (Listening skill) വായിച്ചു മനസ്സിലാക്കാനുള്ള കഴിവിനെയും (Reading skill) ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇത് ഭാഷാപഠനശാസ്ത്രത്തിലെ ഒരു പ്രധാന തത്വമാണ്. IELTS പരീക്ഷയില്‍ പരീക്ഷാര്‍ത്ഥിയുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം അളക്കുന്നതും ഈ നാലു മാനദണ്ഡങ്ങളിലൂടെയാണ്. 

Full View

സ്പീക്കിംഗ് (Speaking)

വിദ്യാര്‍ത്ഥിയുടെ ഭാഷാസ്വാധീനം, പദസ്വാധീനം, ഉച്ചാരണശുദ്ധി, ഏതുവിഷയത്തെക്കുറിച്ചും തത്സമയം സംസാരിക്കുവാനുള്ള കഴിവ് എന്നിവയാണ് സ്പീക്കിംഗ് പരീക്ഷയിലൂടെ വിലയിരുത്തുന്നത്. വിദ്യാര്‍ത്ഥിയും എക്സാമിനറും തമ്മിലുള്ള മുഖാമുഖ സംഭാഷണമാണിത്. Introduction and interview, Topic Card or Cue Card session, Detailed Discussion എന്നിങ്ങനെ സ്പീക്കിംഗ് ടെസ്റ്റിന് മൂന്ന് ഭാഗങ്ങളുണ്ട്. വിദ്യാര്‍ത്ഥിയും ഇംഗ്ലീഷ് ഭാഷയിലെ ഫ്ലുവന്‍സിയും കോഹെഷൻ / കോഹറൻസും ആണ് ഇവിടെ എക്സാമിനര്‍ നിരീക്ഷിക്കുക.

IELTS എക്സാമിന് തയ്യാറെടുക്കുന്ന പലര്‍ക്കും ഈ കോഹറന്‍സ്/ കോഹെഷൻ എന്ന വാക്ക് എന്താണെന്ന് പോലും ധാരണയില്ല. ഈ ധാരണയില്ലാതെയാണ് പല വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് സംസാരിക്കാറുള്ളതും. ലോജിക്കലായും സീക്വന്‍സ് ആയും ഒരു വിഷയത്തെ അവതരിപ്പിക്കുന്നതിനാണ് കോഹറന്‍സ് എന്നു പറയുന്നത്. പലര്‍ക്കും തെറ്റിപ്പോകുന്ന ഒരു ഏരിയയാണിത്. 7 ബാന്‍ഡോ അതിന് മുകളിലോ ഉള്ള ഒരു സ്കോര്‍ നേടണമെന്നാണ് ഒരു വിദ്യാര്‍ത്ഥി ആഗ്രഹിക്കുന്നതെങ്കില്‍ സീരിയസ് ആയി പഠനത്തെ കാണുകയും ചിട്ടയായി പഠനം മുന്നോട്ടുകൊണ്ടുപോകുകയും വേണം. വിദ്യാര്‍ത്ഥി കഴിവു തെളിയിക്കേണ്ട മറ്റൊരു ഏരിയയാണ് pronunciation. ഒരു ഭാഷയുടെ നട്ടെല്ല് തന്നെ അതിന്‍റെ ഉച്ചാരണങ്ങളാണ്. ഇംഗ്ലീഷ് ഭാഷയിലെ പല ശബ്ദങ്ങളും നമ്മള്‍ തെറ്റായിട്ടാണ് ഉച്ചരിക്കാറ്. കൃത്യമായിരിക്കണം സ്പീക്കിംഗ് പരീക്ഷയില്‍ നമ്മുടെ ഉച്ചാരണം. അതുപോലെ ശരിയായ താളത്തിലല്ല നമ്മള്‍ പലപ്പോഴും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നത്. സംസാരത്തിന് ഒരു കൃത്യമായ താളം ഉണ്ടായിരിക്കണം. Pronunciation, Syllable, Intonation എന്നീ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഒരു മലയാളിക്ക് IELTS പരീക്ഷയിലെ സ്പീക്കിംഗ് എന്ന കടമ്പ കടന്നുകിട്ടാം.


കൂടുതല്‍ വിവരങ്ങള്‍ക്ക്: https://arkaiz.com/first-step/

Tags:    

By - Web Desk

contributor

Similar News