ബിപാഷ ബസു വിവാഹിതയാകുന്നു, കല്യാണം ഏപ്രില്‍ 30ന്
മോഡലും നടനുമായ കരണ്‍ സിംഗ് ഗ്രോവറാണ് വരന്‍
ബോളിവുഡ് സുന്ദരി ബിപാഷ ബസു വിവാഹിതയാകുന്നു. മോഡലും നടനുമായ കരണ്‍ സിംഗ് ഗ്രോവറിനെയാണ് താരം വിവാഹം ചെയ്യുന്നത്. ഏപ്രില്‍ 30നാണ് വിവാഹം. മുംബൈയിലെ പ്രമുഖ ഹോട്ടലിലാണ് റിസപ്ഷന്‍ നടക്കുക. സ്വകാര്യമായി നടത്തുന്ന ചടങ്ങില്‍ ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. കഴിഞ്ഞ ദിവസമാണ് ബിപാഷയും കരണും വിവാഹതിയതി മാധ്യമങ്ങളെ അറിയിക്കുന്നത്. സിനിമാരംഗത്ത് നിന്നും നിരവധി പേര്‍ ബിപാഷക്ക് ആശംസകള്‍ നേര്‍ന്നു. പ്രിയങ്ക ചോപ്രയാണ് ട്വിറ്ററിലൂടെ ആദ്യം ആശംസയര്‍പ്പിച്ചത്.
രണ്ട് വര്‍ഷത്തിനു മുന്‍പാണ് കരണിനെ ബിപാഷ പരിചയപ്പെടുന്നത്. എലോണ്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചുള്ള ഇരുവരുടേയും പരിചയം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. കരണ്‍ സിംഗ് ഗ്രോവറിന്റെ മൂന്നാമത്തെ വിവാഹമാണിത്. ബിപാഷയുടെ ഡിസൈനറായ ബഡി റോക്കി എസ് വധൂവരന്മാരുടെ സ്പെഷല്‍ ദിനം ഡിസൈന്‍ ചെയ്യുന്നതെന്നും സൂചനകള്‍ ഉണ്ട്.