രാഷ്ട്രീയ പ്രവേശ ചര്‍ച്ചകള്‍ മുറുകുന്നതിനിടെ രജനീകാന്തിന് ഇന്ന് 68ാം പിറന്നാള്‍

Update: 2018-04-22 22:45 GMT
Editor : Muhsina
രാഷ്ട്രീയ പ്രവേശ ചര്‍ച്ചകള്‍ മുറുകുന്നതിനിടെ രജനീകാന്തിന് ഇന്ന് 68ാം പിറന്നാള്‍
Advertising

പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാവില്ലെന്ന് രജനീകാന്ത് നേരത്തെ പറഞ്ഞിരുന്നെങ്കിലും നാടു മുഴുവന്‍, ആരാധകര്‍ പോസ്റ്ററുകള്‍ പതിച്ചു കഴിഞ്ഞു. ചെന്നൈ നഗരത്തില്‍ പതിച്ച പോസ്റ്ററുകളില്‍ മുഴുവന്‍ രാഷ്ട്രീയമാണ് വിഷയം. രാഷ്ട്രീയത്തിലേയ്ക്കുള്ള..

രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് ചര്‍ച്ചകള്‍ മുറുകുന്നതിനിടെ, രജനീകാന്തിന് ഇന്ന് അറുപത്തി എട്ടാം പിറന്നാള്‍. പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാവില്ലെന്ന് രജനീകാന്ത് നേരത്തെ പറഞ്ഞിരുന്നെങ്കിലും നാടു മുഴുവന്‍, ആരാധകര്‍ പോസ്റ്ററുകള്‍ പതിച്ചു കഴിഞ്ഞു. ചെന്നൈ നഗരത്തില്‍ പതിച്ച പോസ്റ്ററുകളില്‍ മുഴുവന്‍ രാഷ്ട്രീയമാണ് വിഷയം. രാഷ്ട്രീയത്തിലേയ്ക്കുള്ള രജനീകാന്തിന്റെ വരവിന് ആശംസകളുമുണ്ട്. ശുദ്ധരാഷ്ട്രീയത്തിന് പുതിയ തുടക്കമാകട്ടെ, ആരുടെ വഴിയും രജനിയുടെ വഴിയല്ല, എന്നാല്‍ രജനി പോകുന്ന വഴിയെ മറ്റുള്ളവര്‍ വരും തുടങ്ങിയ എഴുത്തുകളാണ് പോസ്റ്ററുകളില്‍ ഉള്ളത്. കൂടാതെ, തമിഴ്നാട്ടില്‍ വിവിധ മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ചിത്രങ്ങളും പോസ്റ്ററുകളിലുണ്ട്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളും ആരാധകര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. മധുരപലഹാര വിതരണവും സാമൂഹിക പ്രവര്‍ത്തനങ്ങളുമെല്ലാം നടക്കും. തമിഴ്നാടിന്റെ എല്ലാ ഭാഗങ്ങളില്‍ താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News