മഹാഭാരതം സ്ത്രീവിരുദ്ധമെന്ന പരാമര്‍ശം: കമല്‍ ഹാസന്‍ ഹാജരാകണമെന്ന് കോടതി

Update: 2018-04-27 09:31 GMT
Editor : Sithara
മഹാഭാരതം സ്ത്രീവിരുദ്ധമെന്ന പരാമര്‍ശം: കമല്‍ ഹാസന്‍ ഹാജരാകണമെന്ന് കോടതി
Advertising

ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഹിന്ദു മക്കള്‍ കക്ഷി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്

മഹാഭാരതം സ്ത്രീയെ വസ്തുവായി ചിത്രീകരിച്ച കൃതിയാണെന്ന് പറഞ്ഞ കമല്‍ ഹാസന്‍ നേരിട്ട് ഹാജരാകണമെന്ന് തമിഴ്‌നാട് കോടതി. ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഹിന്ദു മക്കള്‍ കക്ഷി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. മെയ് അഞ്ചിന് ഹാജരാകണമെന്നാണ് കോടതി വ്യക്തമാക്കിയത്.

തമിഴ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ ഹാസന്‍ നടത്തിയ അഭിപ്രായത്തിനെതിരെയാണ് ഹരജി. സ്ത്രീയെ ഒരു വസ്തു മാത്രമായി കാണുകയും പുരുഷന്മാര്‍ അവളെ വച്ച് ചൂതാടുകയും ചെയ്യുന്ന ഒരു കൃതിയെയാണ് ഇന്ത്യക്കാര്‍ ബഹുമാനിക്കുന്നതെന്നാണ് കമല്‍ പറഞ്ഞത്. തമിഴ്‌നാട്ടിലെ ഹൈന്ദവ ഗ്രൂപ്പായ ഹിന്ദു മക്കള്‍ കക്ഷിയാണ് കമല്‍ ഹൈന്ദവവിരുദ്ധനാണെന്ന് ആരോപിച്ച് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.

ബസവേശ്വര മഠത്തിലെ പ്രണവാനന്ദ സ്വാമി കമലിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കമല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News