ഹാജി മസ്താനായി രജനീകാന്ത് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Update: 2018-05-09 08:26 GMT
Editor : Muhsina
ഹാജി മസ്താനായി രജനീകാന്ത് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
Advertising

കുപ്രസിദ്ധ അധോലോക നായകന്‍ ഹാജി മസ്താനായി രജനീകാന്ത് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സ്റ്റൈല്‍മന്നന്റെ ഹാജി മസ്താനായുള്ള വേഷപ്പകര്‍ച്ച.

കുപ്രസിദ്ധ അധോലോക നായകന്‍ ഹാജി മസ്താനായി രജനീകാന്ത് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സ്റ്റൈല്‍മന്നന്റെ ഹാജി മസ്താനായുള്ള വേഷപ്പകര്‍ച്ച. യന്തിരന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന രജനി ആരാധകര്‍ക് മറ്റൊരു സന്തോഷ വാര്‍ത്ത രജനീകാന്തില്‍ നിന്നും ഉടന്‍ പ്രതീക്ഷിക്കാം.

തമിഴ്നാട്ടില്‍ ജനിച്ച് പിന്നീട് മുംബൈയിലേക്ക് കൂടുമാറി, പിന്നീട് അധോലോക നായകനായി മാറിയ ഹാജിമസ്താന്‍ എന്ന് അറിയപ്പെടുന്ന സുല്‍ത്താന്‍ മിര്‍സയായി രജനി വേഷമിടും. ചിത്രത്തെകുറിച്ച് രജനീകാന്ത് പ്രതികരിച്ചിട്ടില്ലെങിലും ഹാജി മസ്താനായ് സ്റ്റൈല്‍ മന്നന്‍ തന്നെ എത്തുമെന്നാണ് രജനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

കബാലിക്ക് ശേഷം രജനികാന്തും പാ രഞ്ജിത്തും കൂടി ഒന്നിക്കുന്ന ചിത്രം കൂടിയാകുമിത്. വിദ്യ ബാലന്‍ നായികയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു വരികയാണ്. നേരത്തെ ഹാജിമസ്താന്റെ കഥ ബോളിവുഡില്‍ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ എന്ന പേരില്‍ സിനിമയായിട്ടുണ്ട്. അജയ് ദേവ്ഗണായിരുന്നു ഹാജി മസ്താന്റെ വേഷത്തില്‍.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News