ബലാല്‍സംഗ പരാമര്‍ശത്തില്‍ സല്‍മാന്‍ഖാന് തെറ്റുപറ്റിയതായി അച്ഛന്‍;വിവാദം കൊഴുക്കുന്നു

Update: 2018-05-09 04:34 GMT
Editor : admin
ബലാല്‍സംഗ പരാമര്‍ശത്തില്‍ സല്‍മാന്‍ഖാന് തെറ്റുപറ്റിയതായി അച്ഛന്‍;വിവാദം കൊഴുക്കുന്നു
Advertising

ബലാല്‍സംഗത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ സല്‍മാന്‍ ഖാന് തെറ്റുപറ്റിയതായി അച്ഛന്‍ സലീം ഖാന്‍

ബലാല്‍സംഗത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ സല്‍മാന്‍ ഖാന് തെറ്റുപറ്റിയതായി അച്ഛന്‍ സലീം ഖാന്‍. ‘സുല്‍ത്താന്‍’ സിനിമയില്‍ ഗുസ്തിക്കാരന്‍റെ വേഷമിടുന്ന സല്‍മാന് കഥാപാത്രത്തിനായുള്ള പരിശീലനം കഴിഞ്ഞ് റിംഗില്‍ നിന്നിറങ്ങുമ്പോള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ ക്ഷീണം ബാധിക്കാറുണ്ടായിരുന്നുവെന്നാണ് പത്രസമ്മേളനത്തില്‍ പറഞ്ഞത്. മനുഷ്യാവകാശ സംഘടനകളും സ്ത്രീസംഘടനകളും പ്രസ്താവന അനുചിതമാണെന്നും ഖാന്‍ മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. ഇതിനിടയിലാണ് സല്‍മാനും കുടുംബത്തിനും വേണ്ടി അച്ഛന്‍ സലീം ഖാന്‍ ട്വിറ്ററിലൂടെ മാപ്പു പറഞ്ഞത്. “സല്‍മാന്‍ പറഞ്ഞ ഉദാഹരണവും സാഹചര്യവും ഉപമയുമെല്ലാം തെറ്റാണ്. അവന്‍റെ ഉദ്ദേശ്യം തെറ്റായിരുന്നില്ല.” മറ്റൊരു ട്വീറ്റില്‍ കുടുംബത്തിനും കൂട്ടുകാര്‍ക്കും വേണ്ടി മാപ്പപേക്ഷിക്കുന്നതായും അച്ഛന്‍ ഖാന്‍ കുറിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News