ജങ്ക് ഫുഡ് പരസ്യങ്ങളില്‍ ഇനി അഭിനയിക്കില്ലെന്ന് നടന്‍ ശിവകാര്‍ത്തികേയന്‍

Update: 2018-05-12 16:07 GMT
Editor : Muhsina
ജങ്ക് ഫുഡ് പരസ്യങ്ങളില്‍ ഇനി അഭിനയിക്കില്ലെന്ന് നടന്‍ ശിവകാര്‍ത്തികേയന്‍
Advertising

താന്‍ ജങ്ക് ഫുഡ് ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങളായി. ശരീരത്തിന് നല്ലതല്ലെന്ന് തോന്നിയിട്ട് തന്നെയാണ് ആ ശീലം ഒഴിവാക്കിയത്. നാലരവയസ്സുള്ള തന്റെ മകള്‍ക്കും ഈ ശീലം

ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ശീതളപാനീയങ്ങള്‍, ജങ്ക് ഫുഡ് എന്നിവയുടെ പരസ്യങ്ങളില്‍ ഇനി അഭിനയിക്കില്ലെന്ന് തെന്നിന്ത്യന്‍ നായകന്‍ ശിവകാര്‍ത്തികേയന്‍. സോഫ്റ്റ് ഡ്രിങ്ക്‌സുകള്‍ക്കും ജങ്ക് ഫുഡിനുമെതിരെതിരെയുള്ള പ്രമേയം ചര്‍ച്ച ചെയ്ത ചലച്ചിത്രമായിരുന്നു ശിവകാര്‍ത്തികേയന്‍ നായകനായ ഫഹദ്, നയന്‍താര തുടങ്ങി വന്‍താരനിര തന്നെ അണിനിരന്ന വേലൈക്കാരന്‍. കഴിഞ്ഞ ദിവസമാണ് താന്‍ എന്തുകൊണ്ട് ഈ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായി എന്നതിനെപ്പറ്റി താരം വിശദമാക്കിയത്.

താന്‍ ജങ്ക് ഫുഡ് ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങളായി. ശരീരത്തിന് നല്ലതല്ലെന്ന് തോന്നിയിട്ട് തന്നെയാണ് ആ ശീലം ഒഴിവാക്കിയത്. നാലരവയസ്സുള്ള തന്റെ മകള്‍ക്കും ഈ ശീലം പകരാന്‍ ശ്രമിക്കുന്നതായും, ഇതുവരെ പിസയോ ബര്‍ഗറോ പോലൊന്നും അവള്‍ക്ക് വാങ്ങിക്കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മകള്‍ക്ക് നല്‍കാത്ത സാധനങ്ങള്‍ വാങ്ങാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത് ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും താരം വ്യക്തമാക്കി.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News