വില്ലനായ തന്നെ നായകനാക്കിയത് ശ്രീകുമാരന്‍ തമ്പിയെന്ന് മോഹന്‍ലാല്‍
ശ്രീകുമാരന്‍ തമ്പിയുടെ കാവ്യലോകത്തെ ആസ്പദമാക്കി രചിച്ച കാവ്യസരസ്സിലെ രാഗപൌര്‍ണ്ണമിയെന്ന പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന് നായകനായുള്ള തന്റെ സിനിമ യാത്രക്ക് ശ്രീകുമാരന്‍ തമ്പി നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. ശ്രീകുമാരന്‍ തമ്പിയുടെ കാവ്യലോകത്തെ ആസ്പദമാക്കി രചിച്ച കാവ്യസരസ്സിലെ രാഗപൌര്‍ണ്ണമിയെന്ന പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കവി, ഗാനരചനയിതാവ്, ചലച്ചിത്ര സംവിധായകന്‍, നിര്‍മ്മാതാവ്, നോവലിസ്റ്റ് എന്നിങ്ങനെ സിനിമക്കകത്തും പുറത്തും ശ്രീകുമാരന്‍ തമ്പി നല്‍കിയ സംഭാവനകളെ കുറിച്ച് വിവരിക്കുന്ന പുസ്തകമാണ് കാവ്യ സരസ്സിലെ രാഗ പൌര്‍ണ്ണമി.
കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധികരിച്ച പുസ്തകം തയ്യാറാക്കിയത് തിരുവനന്തപുരം എം ജി കോളജ് അധ്യാപകന്‍ ഡോ. അജയപുരം ജ്യോതിഷ് കുമാറാണ്. എറണാകുളം പ്രസ്സ് ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ പ്രൊഫസര്‍ എം കെ സാനു മാസ്റ്റര്‍ക്ക് പുസ്തകം കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു. തന്റെ സിനിമാ ജീവിതത്തില്‍ എന്നും ഹൃദയത്തില്‍ ഓര്‍ത്ത് വെക്കുന്ന പേരാണ് ശ്രീകുമാരന്‍ തമ്പിയുടേതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ശ്രീകുമാരന്‍ തമ്പിയുടെ കാവ്യജീവിതത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകം പ്രസീദ്ധീകരിച്ചത്. കൊച്ചി മേയര്‍ സൌമിനി ജെയിന്‍, ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം ആര്‍ തമ്പാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.