ബാഹുബലിയില്‍ മോഹന്‍ലാല്‍ വേണ്ടെന്ന് വച്ച വേഷം

Update: 2018-05-13 12:05 GMT
Editor : Jaisy
ബാഹുബലിയില്‍ മോഹന്‍ലാല്‍ വേണ്ടെന്ന് വച്ച വേഷം
Advertising

തിരക്കുകള്‍ മൂലം ഋതിക് റോഷന്‍, ശ്രീദേവി എന്നിവര്‍ക്കും ബാഹുബലിയുടെ ഭാഗമാകാന്‍ കഴിഞ്ഞില്ല

എസ്എസ് രാജമൌലിയും മോഹന്‍ലാലുമൊന്നിക്കുന്ന ഒരു ചിത്രം മലയാളികള്‍ മാത്രമല്ല തെലുങ്ക് ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന് മുന്‍പ് തന്നെ രാജമൌലി മോഹന്‍ലാലിനെ സമീപിച്ചിരുന്നുവെന്ന് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിക്ക് വേണ്ടിയാണ് രാജമൌലി ലാലിനെ സമീപിച്ചത്. ചിത്രത്തില്‍ കട്ടപ്പയെ അവതരിപ്പിക്കേണ്ടത് ലാലാണെന്നും ചിത്രത്തിനായി മൂന്നു വര്‍ഷം മാറ്റിവയ്ക്കേണ്ടി വരുന്നതുകൊണ്ടാണ് ലാല്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയതെന്നുമാണ് റിപ്പോര്‍ട്ട് . ലാലിന്റെ പിന്‍മാറ്റമാണ് സത്യരാജിലേക്കെത്തിയത്. സത്യരാജ് ആ റോള്‍ അനശ്വരമാക്കുകയും ചെയ്തു.

അനുഷ്ക അവതരിപ്പിച്ച ദേവസനയെ അവതരിപ്പിക്കാന്‍ രാജമൌലി ആദ്യം തെരഞ്ഞെടുത്തത് നയന്‍താരയെ ആയിരുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തമിഴിലെ തിരക്ക് മൂലം നയന്‍സ് ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. തിരക്കുകള്‍ മൂലം ഋതിക് റോഷന്‍, ശ്രീദേവി എന്നിവര്‍ക്കും ബാഹുബലിയുടെ ഭാഗമാകാന്‍ കഴിഞ്ഞില്ല.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News