നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ ഹിറ്റ് ഡയലോഗുമായി വീണ്ടും ലാല്‍

Update: 2018-05-27 03:24 GMT
Editor : Sithara
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ ഹിറ്റ് ഡയലോഗുമായി വീണ്ടും ലാല്‍
Advertising

മോഹന്‍ലാല്‍ നായകനായ പത്മരാജന്‍റെ ക്ലാസിക് ചിത്രം നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ പുറത്തിറങ്ങിയിട്ട് 30 വര്‍ഷം പിന്നിട്ടിരിക്കുന്നു.

മോഹന്‍ലാല്‍ നായകനായ പത്മരാജന്‍റെ ക്ലാസിക് ചിത്രം നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ പുറത്തിറങ്ങിയിട്ട് 30 വര്‍ഷം പിന്നിട്ടിരിക്കുന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന പേരില്‍ മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി തീയറ്ററുകളിലേക്ക് എത്തുകയാണ്. അടുത്തമാസം റിലീസിനെത്തുന്ന സിനിമയുടെ ടൈറ്റില്‍ വീഡിയോ റിലീസ് ചെയ്തു. ഈ ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ചിനായാണ് സൂപ്പര്‍ ഹിറ്റ് ഡയലോഗ് മോഹന്‍ലാല്‍ വീണ്ടും പറഞ്ഞത്.

"അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തുപൂവിടുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം..." അന്ന് സോളമന്‍ സോഫിയയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത് ഇങ്ങനെയായിരുന്നു. ബൈബിളിലെ ഈ വാചകം മോഹന്‍ലാലിന്‍റെ ശബ്ദത്തില്‍ പ്രേക്ഷകരുടെ മനസില്‍ കുടിയേറി. മൂന്ന് പതിറ്റാണ്ടിന് ശേഷം സോളമന്‍റെ മുന്തിരിത്തോട്ടങ്ങളിലേക്ക് പ്രണയിനിയെ വീണ്ടും വിളിക്കുകയാണ് മോഹന്‍ലാല്‍. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ചിനായാണ് സൂപ്പര്‍ ഹിറ്റ് ഡയലോഗ് ലാലേട്ടന്‍ വീണ്ടും പറഞ്ഞത്.

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലേത് പോലെ തന്നെ പ്രണയമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്‍റെയും പ്രമേയം. മീന നായികയായെത്തുന്ന സിനിമയുടെ റിലീസ് അടുത്ത മാസം 22നാണ്.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News