മോഹന്‍ലാലിനെക്കുറിച്ചുള്ള പുസ്തകം നടനവിസ്മയം പ്രകാശനം ചെയ്തു
സിനിമാ രംഗത്തെ 45 പേര്‍ മോഹന്‍ലാലെന്ന നടനെക്കുറിച്ചുള്ള അനുഭവം പറയുന്നതാണ് പുസ്തകം
മോഹന്‍ലാലിനെക്കുറിച്ചുള്ള നടനവിസ്മയം എന്ന പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്തു. മോഹന്‍ലാലിന്റെ സര്‍ഗാത്മക ജീവിതത്തെ അടയാളപ്പെടുത്തിയ പുസ്തകം രചിച്ചിരിക്കുന്നത് കെ സുരേഷാണ്. ലിപി പബ്ലിക്കേഷന്‍സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.
സിനിമാ രംഗത്തെ 45 പേര്‍ മോഹന്‍ലാലെന്ന നടനെക്കുറിച്ചുള്ള അനുഭവം പറയുന്നതാണ് പുസ്തകം. വ്യത്യസ്തമായ അഞ്ച് പുറം ചട്ടകളോടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്. തന്നെ വായിച്ചതിനും കേട്ടതിനും എഴുതിയതിനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു മലയാളയത്തിന്റെ പ്രിയ നടന്‍ സംസാരിച്ചത്.
സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ മോഹന്‍ലാലിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്ക് വെച്ചു. ഹോട്ടല്‍ ട്രാവന്‍കൂര്‍ കോര്‍ട്ട് ഓഡിറ്റോറിയത്തില്‍വെച്ച് നടന്ന ചടങ്ങില്‍ മനോജ് കെ, ജയന്‍, ശ്വേതാ മേനോന്‍, ഫാസില്‍, ബി ഉണ്ണികൃഷന്‍, സിദിഖ്, ഇടവേള ബാബു തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.