ലഹരിമരുന്നിനെതിരെ 'കുഴിയാന'യുമായി ഒരു വീട്ടമ്മ
ലഹരിമരുന്നിന്റെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തെയും അതിന്‍റെ ദുരന്തങ്ങളെയും ആസ്പദമാക്കി ഹ്രസ്വചിത്രം
ലഹരിമരുന്നിന്റെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തെയും അതിന്‍റെ ദുരന്തങ്ങളെയും ആസ്പദമാക്കി ഒരു വീട്ടമ്മ നിര്‍മ്മിച്ച ഹ്രസ്വചിത്രമാണ് കുഴിയാന. കുഴിയാനയുടെ റിലീസ് കോട്ടയത്ത് നടന്നു.
സുഹൃത്തായ മറ്റൊരു വീട്ടമ്മയ്ക്കുണ്ടായ ദുരനുഭവത്തില്‍നിന്നാണ് നിര്‍മ്മാതാവ് കോട്ടയം സ്വദേശിനി സൂസന്‍ തോമസ് ലഹരിക്കെതിരെയുള്ള യുദ്ധത്തിന് തുടക്കം കുറിച്ചത്. അതിനായി ഒരു ഹ്രസ്വചിത്രമൊരുക്കുക എന്നതായി മനസിലുദിച്ച മാര്‍ഗ്ഗം. ഒരു കൂട്ടം സുഹൃത്തുക്കളെ ഒപ്പംകൂട്ടി സൂസന്‍ തോമസ് കുഴിയാന എന്ന ഹ്രസ്വചിത്രത്തിനു രൂപം കൊടുത്തു.
പി പത്മരാജന്‍ സ്മരണികയില്‍ ഏറെ കാലമായി കഥയും കവിതയും എഴുതാറുള്ള ജയശ്രീ ഉപേന്ദ്രനാഥാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കുഴിയാനയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. അരുണ്‍ഡാമിയയാണ് ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
മൂന്നര ലക്ഷം രൂപാ ബജറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ഹ്രസ്വചിത്രം കുഴിയാന, കുട്ടികള്‍ക്കായുള്ള ലഹരി ബോധവല്‍ക്കരണമെന്ന നിലയില്‍ എല്ലാ സ്കൂളുകളിലും പ്രദര്‍ശിപ്പിക്കാനാണ് നിര്‍മ്മാതാവിന്‍റെ തീരുമാനം. ഇതിനായി ജില്ലകളിലെ എക്സൈസ് ഓഫീസുകളുടെ സഹായം തേടാനാണ് സൂസന്‍ തോമസിന്‍റെ പദ്ധതി.
തലമുറകളെ പോലും ഇല്ലാതാക്കുന്ന ലഹരി മരുന്നിനെതിരെ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ഓരുപോലെ ജാഗ്രതപുലര്‍ത്തണമെന്ന സന്ദേശം കുഴിയാന നല്‍കുന്നു.