കേരളത്തിന്റെ കണ്ണീര്‍ മഴ തോരട്ടെ, അന്ന് മതി ഡ്രാമയെന്ന് മോഹന്‍ലാല്‍ 

ചിത്രം ഓണം റിലീസായി പുറത്തിറക്കാനായിരുന്നു തീരുമാനം. എന്നാല്‍ അതും മാറ്റി വച്ചിരിക്കുകയാണെന്ന് സംവിധായകന്‍ രഞ്ജിത്ത് അറിയിച്ചു. 

Update: 2018-08-16 05:39 GMT
കേരളത്തിന്റെ കണ്ണീര്‍ മഴ തോരട്ടെ, അന്ന് മതി ഡ്രാമയെന്ന് മോഹന്‍ലാല്‍ 
AddThis Website Tools
Advertising

മഴക്കെടുതി മൂലം മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ ട്രയിലര്‍ റിലീസ് മാറ്റിവച്ചു. കേരളത്തിന്റെ കണ്ണീര്‍മഴ തോരട്ടെ, പുലരി പിറക്കട്ടെ.. അന്നേ ഡ്രാമാ ട്രയിലര്‍ റിലീസ് ചെയ്യുന്നുള്ളുവെന്ന് ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചിത്രം ഓണം റിലീസായി പുറത്തിറക്കാനായിരുന്നു തീരുമാനം. എന്നാല്‍ അതും മാറ്റി വച്ചിരിക്കുകയാണെന്ന് സംവിധായകന്‍ രഞ്ജിത്ത് അറിയിച്ചു. ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമ. കനിഹ, സിദ്ദിഖ്, കോമള്‍ ശര്‍മ, അരുന്ധതി നാഗ്, ടിനി ടോം, സുരേഷ് കൃഷ്ണ, സംവിധായകരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. എം.കെ നാസര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ൊ

Posted by Mohanlal on Wednesday, August 15, 2018

1

Tags:    

Similar News