ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ഓരോ കോപ്പി എല്ലാ നിയമസഭാ സാമാജികർക്കും തരാം; പരിഹാസവുമായി ജോയ് മാത്യു
നമ്മുടെ ജനപ്രതിനിധികളിൽ പാർട്ടി ഭേദമെന്യേ മണ്ടത്തരങ്ങൾ അവതരിപ്പിക്കുന്നതിലെമത്സരബുദ്ധി പ്രശംസനീയം തന്നെ
കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രിമാര്‍ ഉന്നയിച്ച പരിസ്ഥിതി പ്രേമത്തെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് എല്ലാവരും ഘോരഘോരം പ്രസംഗിക്കുന്നുണ്ടെന്നും എന്നാല്‍ ആരും ഇത് കൈകൊണ്ട് തൊട്ടുനോക്കിയിട്ടു പോലുമില്ലെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്നലെ നമ്മുടെ നിയമസഭയിൽ പരിസ്ഥിതി പ്രേമത്തിന്റെ കുത്തൊഴുക്കായിരുന്നല്ലോ.നമ്മുടെ ജനപ്രതിനിധികളിൽ പാർട്ടി ഭേദമെന്യേ മണ്ടത്തരങ്ങൾ അവതരിപ്പിക്കുന്നതിലെ മത്സരബുദ്ധി പ്രശംസനീയം തന്നെ. എല്ലാവരും ഒരേസ്വരത്തിൽ ഗാഡ് ഗിൽ ,കസ്തൂരി രംഗൻ എന്നൊക്ക വെച്ച് കാച്ചുന്നുമുണ്ട് .എന്നാൽ ഇവരിൽ ആരും കൈകൊണ്ട് പോലും തൊട്ടു നോക്കിയിട്ടില്ലാത്ത ഗാഡ്ഗിൽ റിപ്പോർട്ട് ഓരോ കോപ്പി എല്ലാ നിയമസഭാ സാമാജികർക്കും നൽകാൻ ഞാൻ തയ്യാറാണ് .(ആവശ്യക്കാരന്റെ പേർ ഒരു കാരണവശാലും പുറത്ത് വിടുന്നതല്ല,സത്യം )നവകേരള സൃഷ്ടിക്കായി നമുക്ക് ഇതൊക്കെയല്ലേ ചെയ്യാൻ പറ്റൂ..