കേരളം കാത്തിരുന്ന കായംകുളം കൊച്ചുണ്ണിയിലെ രഹസ്യമെന്ത് ?
അതീവ രഹസ്യമായി കണക്കാക്കുന്ന സംഭവം സിനിമയുടെ തുടക്കത്തില്‍ മോഹന്‍ലാലിന്‍റെ ശബ്ദത്തിലൂടെ പുറത്ത് വിടാനായിരുന്നു സംവിധായകന്‍റെ കണക്ക് കൂട്ടല്‍
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയിലെ കേരളം കാത്തിരുന്ന രഹസ്യം പുറത്ത്. സംവിധായകന്‍ റോഷന്‍ ആന്‍ട്രൂസും മോഹന്‍ലാലും തമ്മില്‍ ഡബ്ബിങ് സ്റ്റുഡിയോയില്‍ വച്ച് നടന്ന സംഭാഷണ ശകലമാണ് പുറത്ത് വന്നിരിക്കുന്നത്. അതീവ രഹസ്യമായി കണക്കാക്കുന്ന സംഭവം സിനിമയുടെ തുടക്കത്തില്‍ മോഹന്‍ലാലിന്‍റെ ശബ്ദത്തിലൂടെ പുറത്ത് വിടാനായിരുന്നു സംവിധായകന്‍റെ കണക്ക് കൂട്ടല്‍. സംഭാഷണം പുറത്ത് വന്നതോടെ രഹസ്യം പരസ്യമായി.
പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി ഗ്രാമത്തിലുള്ള ഇടപ്പാറ മലദേവത ക്ഷേത്രത്തില്‍ ഒരു മുസല്‍മാനായ കായംകുളം കൊച്ചുണ്ണിയുടെ പ്രതിഷ്ട ഇന്നും കുടികൊള്ളുന്നു എന്നത് കേരളത്തിലധികമാര്‍ക്കും അറിയുന്ന കാര്യമല്ല. ജാതിമത ഭേദമന്യേ വിശ്യാസികളുടെ കണ്‍കണ്ട ദൈവമായി കായംകുളം കൊച്ചുണ്ണി ഇന്നും നിലകൊള്ളുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കൊക്കെ അമ്പലത്തില്‍ ഭക്തരുടെ ഒഴുക്കുണ്ടാകുമെന്നും സിനിമയുടെ ഷൂട്ടിങ്ങ് ആ അമ്പലത്തിലാണ് ആരംഭിച്ചതെന്നും റോഷന്‍ മോഹന്‍ലാലിനോട് പറയുന്നു. ഇതും ഇതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളുമാണ് റോഷന്‍ ആന്‍ഡ്രൂസ് പ്രേക്ഷകര്‍ക്കായി കാത്ത് വച്ച രഹസ്യം.